വിവിധ യുഎസ് സ്റ്റേറ്റുകളുടെ ആസ്ഥാനത്ത് ട്രംപ് അനുകൂലികള്‍ റാലി സംഘടിപ്പിക്കും; യുഎസില്‍ വീണ്ടും പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് എഫ്ബിഐയുടെ മുന്നറിയിപ്പ്‌

ന്യൂസ് ബ്യൂറോ, യു എസ്
Sunday, January 17, 2021

വാഷിങ്ടണ്‍: വിവിധ യുഎസ് സ്റ്റേറ്റുകളുടെ ആസ്ഥാനത്ത് ട്രംപ് അനുകൂല റാലി സംഘടിപ്പിക്കുമെന്ന് മുന്നറിയിപ്പ്. അടുത്ത ആഴ്ച അവസാനത്തോടെ യുഎസില്‍ വീണ്ടും പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ് എഫ്ബിഐയുടെ മുന്നറിയിപ്പ്. ജനുവരി 20ന് യുഎസിന്റെ പുതിയ പ്രസിഡന്റായി ജോ ബൈഡൻ ആധികാരമേൽക്കാനിരിക്കെയാണ് എഫ്ബിഐ മുന്നറിയിപ്പ് നല്‍കിയത്.

സ്റ്റേറ്റ് ആസ്ഥാനങ്ങളിൽ അതീവ സുരക്ഷ ഒരുക്കാനാണ് പൊലീസിന് എഫ്ബിഐയുടെ മുന്നറിയിപ്പ്. മിഷിഗൻ, വിർജീനിയ, വിസ്കോസിൻ, പെൻസിൽവാനിയ, വാഷിങ്ടൻ എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കും. ടെക്സസിൽ തീവ്രവാദ ഭീഷണിയുണ്ടെന്നും ആസൂത്രിത ആക്രമണം നടത്താൻ സാധ്യതുണ്ടെന്നും രഹസ്യാന്വേഷണ വകുപ്പ് അറിയിച്ചതായി ടെക്സസിലെ പൊതു സുരക്ഷാ വകുപ്പ് പറഞ്ഞു.

×