കൊവിഡിനെതിരായ പോരാട്ടത്തിന് നേതൃത്വം നല്‍കാന്‍ മുന്നോട്ടുവന്നതിന് ഇന്ത്യക്ക് നന്ദി; അമേരിക്ക-ഇന്ത്യ ബന്ധം കൂടുതല്‍ ശക്തമായതില്‍ സന്തോഷം: യുഎസ് കോണ്‍ഗ്രസ് പ്രതിനിധി പറയുന്നു...

New Update

publive-image

വാഷിംഗ്ടണ്‍: കൊവിഡിനെതിരായ പോരാട്ടത്തിന് നേതൃത്വം നല്‍കാന്‍ മുന്നോട്ടു വന്നതില്‍ ഇന്ത്യക്ക് നന്ദി പറയുന്നതായി അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധി ജോര്‍ജ് ഹോള്‍ഡിംഗ്.

Advertisment

ഇന്ത്യയുമായുള്ള ബന്ധം എപ്പോഴും സന്തോഷം നല്‍കുന്നതാണെന്നും ഈ മഹാമാരിയുടെ സമയത്ത് ആ സൗഹൃദം ശക്തമായതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കക്ക് ആവശ്യത്തിന് ഹൈഡ്രോക്‌സിക്ലോറോക്വീന്‍ മരുന്ന് നല്‍കിയതിനും ഹോള്‍ഡിംഗ് നന്ദി രേഖപ്പെടുത്തി. യുഎസില്‍ ഇന്ത്യന്‍-അമേരിക്ക എന്‍ജിഒ നടത്തുന്ന പ്രവര്‍ത്തനങ്ങളെയും അദ്ദേഹം പുകഴ്ത്തി.

Advertisment