കാല്‍നൂറ്റാണ്ടിനു ശേഷം ആണവ പരീക്ഷണത്തിന് സാധ്യത തേടി അമേരിക്ക; ശീതയുദ്ധത്തിലേക്ക് വഴി തുറക്കുന്നുവെന്ന് നിരീക്ഷകര്‍

New Update

publive-image

വാഷിംഗ്ടണ്‍: കാല്‍ നൂറ്റാണ്ടിന് ശേഷം വീണ്ടുമൊരു അണുവായുധ പരീക്ഷണത്തിന് അമേരിക്ക തയ്യാറെടുക്കുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇതിനുള്ള സാധ്യത തേടുന്നതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. പേരു വെളിപ്പെടുത്താത്ത മുതിർന്ന ഒരു ഉദ്യോഗസ്ഥനെയും ആണവ പരീക്ഷണവുമായി ബന്ധമുള്ള രണ്ട് മുൻ ഉദ്യോഗസ്ഥരെയും ഉദ്ധരിച്ചായിരുന്നു റിപ്പോർട്ട്.

Advertisment

ട്രംപിന്റെ ആണവ പരീക്ഷണം പുതിയൊരു ശീതയുദ്ധത്തിലേക്കായിരിക്കും നയിക്കുകയെന്ന് ആണവായുധങ്ങൾക്കെതിരെ നിലകൊള്ളുന്ന കൂട്ടായ്മയായ ഐസിഎഎൻ അംഗം ബിയാട്രിസ് ഫിൻ പറയുന്നു. രാജ്യാന്തരതലത്തിൽ ആയുധ കൈമാറ്റങ്ങൾക്കു നിലവിലുള്ള നിയന്ത്രണം പൂർണമായും ഇല്ലാതാക്കുന്ന നടപടി കൂടിയായിരിക്കും ഇതെന്നും ബിയാട്രിസ് കൂട്ടിച്ചേർത്തു.

റഷ്യയും ചൈനയും ചെറിയ തോതിലുള്ള ആണവ പരീക്ഷണങ്ങൾ നടത്തുന്നതായി മേയ് 15നു ചേർന്ന രാജ്യസുരക്ഷാ ഏജൻസികളുടെ യോഗത്തിൽ ചർച്ചയായിരുന്നു. അതേസമയം ആണവ പരീക്ഷണം നടത്തിയെന്ന ആരോപണം ചൈനയും റഷ്യയും തള്ളിയിട്ടുണ്ട്. ചൈന–റഷ്യ–യുഎസ് ബന്ധത്തിൽ വിള്ളലുണ്ടായിരിക്കുന്ന സാഹചര്യത്തിൽ ആണവ പരീക്ഷണത്തെപ്പറ്റി യുഎസ് ചിന്തിച്ചതു ഗൗരവതരമായ തുടർ ചർച്ചകൾക്കു വിധേയമാക്കേണ്ട വിഷയമാണെന്നാണു നിരീക്ഷകർ പറയുന്നത്.

ആണവ പരീക്ഷണത്തിൽനിന്നു തൽക്കാലത്തേക്ക് പിന്മാറിയ ഉത്തര കൊറിയക്കു മേൽ അമേരിക്ക ഏല്‍പിക്കുന്ന ആഘാതമായിരിക്കും ഈ നടപടിയെന്നും നിരീക്ഷകര്‍ വ്യക്തമാക്കുന്നു. യുഎസിനെ വിശ്വസിച്ചാണു നിലവിലെ ആണവ പരീക്ഷണങ്ങൾ നിർത്തിവച്ചിരിക്കുന്നതെന്നും പല പരീക്ഷണ കേന്ദ്രങ്ങളും തകർത്തതെന്നും ഉത്തര കൊറിയ വ്യക്തമാക്കിയിട്ടുണ്ട്.

Advertisment