/sathyam/media/post_attachments/C66U5cphmvAuRfQ7kYHq.jpg)
വാഷിങ്ടൻ: അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. ഇന്ത്യൻ സമയം 4.30 മുതലാണ് പോളിങ് ആരംഭിച്ചത്. പോളിങ് പൂർത്തിയായാലുടൻ വോട്ടെണ്ണൽ ആരംഭിക്കുകയും ആദ്യഫല സൂചനകൾ ലഭിച്ചുതുടങ്ങുകയും ചെയ്യും. എന്നാൽ, തപാൽ വോട്ടുകൾ എണ്ണിത്തിട്ടപ്പെടുത്താൻ വൈകുമെന്നതിനാൽ അന്തിമഫലം വൈകും. അഭിപ്രായ സര്‍വേകള്‍ മിക്കതും ബൈഡനാണ് മുന്‍തൂക്കം പ്രവചിക്കുന്നത്. എന്നാല്‍ ട്രംപും ആത്മവിശ്വാസത്തിലാണ്.
രാജ്യത്തെ കൊവിഡ് വ്യാപനം തടയാന്‍ ട്രംപിനെ പരാജയപ്പെടുത്തണമെന്നാണ് ബൈഡന്‍ പറയുന്നത്. പെൻസിൽവേനിയയിലെ പിറ്റ്സ്ബർഗിൽ അവസാനവട്ട തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു ബൈഡൻ. എന്നാല്‍ നമ്മള്‍ വീണ്ടും വിജയിക്കുമെന്ന ആത്മവിശ്വാസമാണ് മിഷിഗണില്‍ ജനക്കൂട്ടത്തിനു മുന്നില്‍ കഴിഞ്ഞ ദിവസവും ട്രംപ് പ്രകടിപ്പിച്ചത്. നാം വീണ്ടും ചരിത്രം സൃഷ്ടിക്കാന്‍ പോകുകയാണെന്നും ട്രംപ് അവകാശപ്പെട്ടു.
റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായി വീണ്ടും മത്സരിക്കുന്ന ഇപ്പോഴത്തെ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഡമോക്രാറ്റ് സ്ഥാനാർഥിയായ ജോ ബൈഡനെക്കാൾ ശരാശരി 9 പോയിന്റിനു പിന്നിലാണെന്നാണ് സർവേകൾ. എന്നാൽ, ഫ്ലോറിഡയും പെൻസിൽവേനിയയും പോലെ നിർണായക സംസ്ഥാനങ്ങളിൽ നേരിയ വ്യത്യാസത്തിനാണെങ്കിലും വിജയം ഉറപ്പാക്കാനായാൽ ഇലക്ടറൽ വോട്ടിൽ ഭൂരിപക്ഷം നേടി ട്രംപിനു വീണ്ടും പ്രസിഡന്റാകാൻ കഴിഞ്ഞേക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us