/sathyam/media/post_attachments/Xvy26j1nXg92dMWn5VYE.jpg)
വാഷിംഗ്ടണ്‍ ഡിസി: യുഎസിലേക്കുള്ള കുടിയേറ്റം താത്ക്കാലികമായി നിര്‍ത്തി വച്ചു കൊണ്ടുള്ള ഡോണള്‍ഡ് ട്രംപ് സര്‍ക്കാരിന്റെ ഉത്തരവ് നീക്കി ജോ ബൈഡന് ഭരണകൂടം. വിലക്ക് അമേരിക്കയുടെ താല്പര്യങ്ങള്ക്ക് വിരുദ്ധമാണെന്ന് ബൈഡന് പറഞ്ഞു.
ട്രംപ് ഭരണകൂടം മരവിപ്പിച്ചിരുന്ന ഗ്രീന്‍ കാര്‍ഡ് പുനരാരംഭിക്കുകയും ചെയ്തു. ഈ തീരുമാനം ഇന്ത്യക്കാരുള്‍പ്പടെ നിരവധി പേര്‍ക്ക് ആശ്വാസമാകും.
കോവിഡ് മഹാമാരിയില്‍ ജോലി നഷ്ടപ്പെട്ട അമേരിക്കന്‍ പൗരന്മാരുടെ തൊഴില്‍ സംരക്ഷണം ഉറപ്പാക്കുന്നതിനായാണ് ഇത്തരമൊരു വിലക്ക് നടപ്പാക്കുന്നതെന്നാണ് ട്രംപ് പറഞ്ഞിരുന്നത്. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി അമേരിക്കയിലേക്ക് കുടിയേറാനിരുന്നവരെ വിലക്ക് സാരമായി ബാധിച്ചിരുന്നു.