ഇന്ധനം നിറയ്ക്കാനെത്തിയ ടാങ്കര്‍ വിമാനവുമായി കൂട്ടിയിടിച്ചു; യുഎസ് വ്യോമസേനയുടെ ഫൈറ്റര്‍ ജെറ്റ് തകര്‍ന്നു; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

author-image
ന്യൂസ് ബ്യൂറോ, യു എസ്
Updated On
New Update

publive-image

കാലിഫോര്‍ണിയ: ആകാശത്ത് വെച്ച് ഇന്ധനം നിറയ്ക്കാനെത്തിയ ടാങ്കര്‍ വിമാനവുമായി കൂട്ടിയിടിച്ച് യുഎസ് വ്യോമസേനയുടെ ഫൈറ്റര്‍ ജെറ്റ് വിമാനം തകര്‍ന്നു. കാലിഫോര്‍ണിയയിലെ ഇംപീരിയല്‍ കൗണ്ടിക്ക് മുകളില്‍ വച്ചാണ് അപടമുണ്ടായത്. പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. നിസാര പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ടോളം ക്രൂ അംഗങ്ങള്‍ സുരക്ഷിതരാണെന്നും മറൈന്‍ എയര്‍ക്രാഫ്റ്റ് വിങ് അധികൃതര്‍ അറിയിച്ചു.

Advertisment
Advertisment