New Update
/sathyam/media/post_attachments/TG6dDz6S44GfEeHNqC1g.jpg)
വാഷിങ്ടണ്‍: കൊവിഡ് ബാധിതരില്‍ നിന്ന് ആറടി അകലം പാലിച്ചാലും രോഗം പകരാന്‍ സാധ്യതയുണ്ടെന്ന് പഠനം. യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ആണ് ഇക്കാര്യം പറയുന്നത്.
Advertisment
തൊഴിലിടങ്ങളിലും മറ്റും ആറടി അകലം പാലിക്കണമെന്നാണ് കൊവിഡ് നിര്‍ദ്ദേശങ്ങളില്‍ പറയുന്നത്. എന്നാല്‍ സിഡിസി നടത്തിയ പഠനത്തില്‍ ആറടി അകലം പാലിച്ചവരിലും രോഗബാധ കണ്ടെത്തി.
അതുകൊണ്ട് തന്നെ പുതിയ കൊവിഡ് മാനദണ്ഡം പുറപ്പെടുവിക്കേണ്ടി വരുമെന്നാണ് സിഡിസി പറയുന്നത്. യുഎസിലെ 34 സ്ഥലങ്ങളിലുള്ള കോവിഡ് ബാധിതരുടെ എണ്ണം പുതിയ തലത്തിലേക്ക് കടക്കുന്നതിനാലാണ് കൊവിഡ് നിർദേശങ്ങൾ പുതുക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us