യുഎസ് ജനപ്രതിനിധി സഭയില്‍  ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് നടപടികള്‍ തുടങ്ങി

New Update

publive-image

വാഷിങ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യുന്നതിനായി യുഎസ് ജനപ്രതിനിധി സഭയില്‍ നടപടികള്‍ തുടങ്ങി. കാപ്പിറ്റോളിന് നേരെ നടന്ന ആക്രമണത്തില്‍ ട്രംപിന് പങ്കുണ്ടെന്ന് ആരോപിച്ച് 'കലാപത്തിന് പ്രേരിപ്പിക്കുക' എന്ന പ്രമേയത്തിലാണ് ചര്‍ച്ച പുരോഗമിക്കുന്നത്. ഇതിന് ശേഷം വോട്ടെടുപ്പ് നടക്കും.

Advertisment

നേരത്തെ 2019 ഡിസംബറില്‍ ട്രംപിനെ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തിരുന്നു. നിലവിലെ ഇംപീച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ഒരു വര്‍ഷത്തിനിടെ ജനപ്രതിനിധി സഭ രണ്ടുതവണ ഇംപീച്ച്‌മെന്റ് നടപടി നേരിടുന്ന ഏക അമേരിക്കന്‍ പ്രസിഡന്റായി മാറും ട്രംപ്.

യുഎസ് പാര്‍ലമെന്റ് മന്ദിരമായി കാപ്പിറ്റോളിന് നേരെ കഴിഞ്ഞ ആഴ്ച ട്രംപ് അനുകൂലികള്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇംപീച്ച്‌മെന്റ് നടപടികള്‍. ഇന്ന് ഇംപീച്ച്‌മെന്റ് പ്രമേയം പാസായാലും ട്രംപിന് അദ്ദേഹത്തിന്റെ കാലാവധി പൂര്‍ത്തിയാക്കാനാകും. സെനറ്റിന്റെ നടപടിക്രമങ്ങള്‍ കൂടി പൂര്‍ത്തിയായാലെ സ്ഥാനം നഷ്ടമാകുകയുള്ളൂ.

Advertisment