New Update
ന്യൂയോര്‍ക്: പതിനാലു വയസുള്ള മകളെയും 55 വയസുള്ള ഭാര്യാ മാതാവിനെയും കൊലപ്പെടുത്തി ഇന്ത്യൻ അമേരിക്കൻ വ്യവസായി ആത്മഹത്യ ചെയ്തു. ഭൂപീന്ദര്‍ സിംഗ് (57) ആണ് മകളെയും ഭാര്യാ മാതാവിനെയും വെടിവച്ച് കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തത്.
Advertisment
അതേസമയം ഭാര്യ രഷ്പാല്‍ കൗറിനു കയ്യില്‍ മാത്രം വെടിയേറ്റതിനാൽ കഷ്ടിച്ച് രക്ഷപ്പെട്ടു. ജനുവരി 13 രാത്രി ന്യൂയോർക് തലസ്ഥാനമായ അൽബാനിക് സമീപമുള്ള കാസ്ടൽട്ടനിലായിരുന്നു സംഭവം. പരിക്കേറ്റ രഷ്പാല്‍ കൗറിആൽബെനീ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു.
കുടുംബവഴക്കാണ് കൊലപാതകങ്ങൾക്കും ആത്മഹത്യയ്ക്കും കാരണമെന്നാണ് അയൽവാസികൾ പറയുന്നത്. ന്യൂയോർക് ഹഡ്സണിൽ മദ്യ ഷോപ്പ് നടത്തിയിരുന്ന സിംഗിന്റെ പേരില്‍ 2016 ല്‍ ബലാത്സംഗത്തിന് കേസെടുത്തിരുന്നു. എന്നാൽ വിചാരണയ്ക്ക് ശേഷം വെറുതെ വിടുകയായിരുന്നു