New Update
വാഷിംഗ്ടണ്‍: കൊവിഡ് വ്യാപനം ഇനിയും ചെറുക്കാനായില്ലെങ്കില്‍ അമേരിക്ക വന്‍ സാമ്പത്തികമാന്ദ്യം അഭിമുഖീകരിക്കേണ്ടി വരുമെന്ന് യു.എന്‍ പ്രത്യേക പ്രതിനിധി ഫിലിപ്പ് ആല്‍സ്റ്റന്‍ പറഞ്ഞു.
Advertisment
/sathyam/media/post_attachments/xfepV6GG3SPD4FEKsMlS.jpg)
ലക്ഷങ്ങള്‍ പട്ടിണിയിലാകാതിരിക്കാന്‍ സാമ്പത്തിക നയങ്ങളില്‍ അമേരിക്ക മാറ്റം വരുത്തണം. സാമ്പത്തിക പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങള്‍ സാധാരണക്കാര്‍ക്കു മേല്‍ പതിക്കാതിരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും ആല്‍സ്റ്റന്‍ വ്യക്തമാക്കി.
രാജ്യത്തിന്റെ ഭാവി ഇപ്പോള്‍ സ്വീകരിക്കുന്ന നടപടികളെ ആശ്രയിച്ചായിരിക്കും. പാവപ്പെട്ടവര്‍ക്ക് സഹായമെത്തിക്കണമെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 727976 ആയി ഉയര്‍ന്നു. 38233 പേരാണ് മരിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us