Advertisment

പസഫിക്കിലേക്കുള്ള ചൈനയുടെ നീക്കത്തെ ചെറുക്കാനുള്ള നടപടി; സോളമൻ ദ്വീപുകളിൽ എംബസി തുറന്ന് യുഎസ്

New Update

ഹൊനിയാര: സോളമൻ ദ്വീപുകളിൽ എംബസി തുറന്ന് യുഎസ്. പസഫിക്കിലേക്കുള്ള ചൈനയുടെ നീക്കത്തെ ചെറുക്കാനുള്ള നടപടിയായി ഇതിനെ കാണാം. തലസ്ഥാനമായ ഹൊനിയാരയിലാണ് എംബസി പ്രവർത്തിക്കുന്നത്. ഒരു ചാർജ് ഡി അഫയേഴ്സ്, രണ്ട് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് സ്റ്റാഫ്,  പ്രാദേശിക ജീവനക്കാർ എന്നിവർ എംബസിയിൽ ജോലിക്കുണ്ട്.

Advertisment

publive-image

1993-ൽ അടച്ചുപൂട്ടുന്നതിന് മുമ്പ്  അഞ്ച് വർഷം സോളമൻ ദ്വീപുകളിൽ യുഎസ് എംബസി പ്രവർത്തിച്ചിരുന്നു.  ഈ മേഖലയിലെ ചൈനയുടെ  നീക്കങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് വീണ്ടും എംബസി തുറന്നത്.

എംബസി തുറക്കുന്നത് മേഖലയിലുടനീളം കൂടുതൽ നയതന്ത്ര ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് മാത്രമല്ല, ഞങ്ങളുടെ പസഫിക് അയൽക്കാരുമായി കൂടുതൽ ഇടപഴകാനും കഴിയുമെന്ന് സ്റ്റേറ്റ്  സെക്രട്ടറി ആന്റണി ബ്ലിങ്കൻ പ്രസ്താവനയിൽ പറഞ്ഞു.

മൊത്തം 990 ദ്വീപുകളുടെ ഒരു സമൂഹമാണ് സോളമൻ ദ്വീപുകൾ. 28,400 ചതുരശ്രകിലോമീറ്റർ വിസ്‌തൃതിയുണ്ട് ഈ രാജ്യത്തിന്. ഗ്വഡാൽകനാൽ എന്ന ദ്വീപിലുള്ള ഹോണിയാറയാണ് രാജ്യത്തിന്റെ തലസ്‌ഥാനം.

Advertisment