Advertisment

ജോര്‍ജിയയിലെ സ്‌കൂളില്‍ വിദ്യാര്‍ത്ഥിയും അധ്യാപികയും തമ്മില്‍ തര്‍ക്കം; വിദ്യാര്‍ത്ഥിയുടെ മര്‍ദ്ദനമേറ്റ അധ്യാപിക ആശുപത്രിയില്‍

New Update

ജോര്‍ജിയ: ജോര്‍ജിയയിലെ ഒരു സ്‌കൂളില്‍ വിദ്യാര്‍ത്ഥിയുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ അധ്യാപികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ വീഡിയോ വൈറലായി. ജോര്‍ജിയയിലെ റോക്ക്ഡെയ്ല്‍ കൗണ്ടിയിലെ അധികാരികള്‍ ഈ വീഡിയോ അവലോകനം ചെയ്യുകയാണ്.

Advertisment

publive-image

ജനുവരി 26 ന് ഹെറിറ്റേജ് ഹൈസ്‌കൂളിലെ ഒരു ക്ലാസ് മുറിയിലാണ് സംഭവം. ഇംഗ്ലീഷ് അധ്യാപികയായ തിവാന ടര്‍ണറും വിദ്യാര്‍ത്ഥിയും തമ്മിലുള്ള വഴക്കാണ് വീഡിയോയില്‍ കാണിക്കുന്നത്. ഇരുവരും തമ്മിലുള്ള വഴക്ക് ശാരീരിക ആക്രമണത്തിലേക്ക് നീങ്ങുകയായിരുന്നു. 27 വയസ്സുള്ള അധ്യാപികയെ വിദ്യാര്‍ത്ഥി നിലത്തേക്ക് വലിച്ചെറിയുകയും ഇടിക്കുകയും ചെയ്തു.

പരിക്കേറ്റ അധ്യാപികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാല്‍മുട്ടിനും കാലിനും പരിക്കേറ്റതിനെത്തുടര്‍ന്ന് അധ്യാപികയ്ക്ക് നടക്കാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ട്. മികച്ച ചികിത്സയിലൂടെ മാത്രമെ അധ്യാപികയ്ക്ക് ആരോഗ്യം വീണ്ടെടുത്ത് ജോലിയില്‍ പ്രവേശിക്കാന്‍ കഴിയുവെന്നാണ് റിപ്പോര്‍ട്ട്.

മറ്റൊരു അധ്യാപകനു പകരമായി തിവാന ക്ലാസ് എടുക്കാനെത്തിയതായിരുന്നു. ഒരു വിദ്യാര്‍ത്ഥിയുടെ അശ്രദ്ധമായ പെരുമാറ്റം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഇടപെട്ടതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥി പ്രകോപിതനാവുകയും അധ്യാപികയെ ശാരീരികമായി ആക്രമിക്കുകയും ചെയ്തത്. ആക്രമണം നടത്തിയത് ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണെന്നാണ് റിപ്പോര്‍ട്ട്. ഇതുപോലുള്ള സംഭവങ്ങള്‍ രാജ്യവ്യാപകമായി അധ്യാപകക്ഷാമത്തിന് നേരിട്ട് കാരണമാകുമെന്ന് അധ്യാപകര്‍ പറഞ്ഞു.

Advertisment