ചരമപേജുകള്‍ക്കായി ഒരു പേജ് പോലും മുഴുവനായി ഉപയോഗിച്ചിട്ടില്ലാത്ത പത്രം ഞായറാഴ്ച പുറത്തിറങ്ങിയത് 15 ചരമപേജുകളുമായി; ബോസ്റ്റണ്‍ ഗ്ലോബിലെ ഈ കാഴ്ചകള്‍ പറയും അമേരിക്കയിലെ അവസ്ഥ എത്ര ഭീതിജനകമെന്ന്...

New Update

publive-image

മസാച്യൂസെറ്റ്‌സ്: അമേരിക്കയിലെ അവസ്ഥ എത്ര ഭീതിജനകമാണെന്ന് വിളിച്ചുപറയുന്നതായിരുന്നു ഞായറാഴ്ച പുറത്തിറങ്ങിയ ബോസ്റ്റണ്‍ ഗ്ലോബ് പത്രം. ഒരു പേജ് പോലും മുഴുവനായി ചരമവാര്‍ത്തകള്‍ക്ക് ഉപയോഗിച്ചിട്ടില്ലാത്ത പത്രത്തില്‍ ഇത്തവണ 15 പേജുകളില്‍ ചരമവാര്‍ത്ത മാത്രമായിരുന്നു.

Advertisment

അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണം എട്ട് ലക്ഷത്തിലേക്ക് അടുക്കുകയാണ്. 42000 പേരോളം ഇതുവരെ മരിച്ചു. ബോസ്റ്റണ്‍ ക്ലബിന്റെ ആസ്ഥാനമായ മസാച്യൂസെറ്റ്‌സില്‍ മാത്രം ഏകദേശം 40000 പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 1700 പേര്‍ മരിച്ചു.

Advertisment