കൊവിഡ് വാക്‌സിന്‍ എടുത്ത ശേഷം വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെ നഴ്‌സ് ബോധരഹിതയായി; വീഡിയോ

New Update

publive-image

വാഷിങ്ടണ്‍: ഫൈസറിന്റെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെ നഴ്‌സ് ബോധരഹിതയായി. യുഎസിലെ ടെന്നസിയിലുള്ള ചട്ടനുഗ ആശുപത്രിയിലെ ടിഫാനി ഡോവര്‍ എന്ന നഴ്‌സാണ് ബോധരഹിതയായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യം പ്രചരിക്കുന്നുണ്ട്.

Advertisment

വാര്‍ത്താ സമ്മേളനത്തിനിടെ തല കറങ്ങുന്നുവെന്ന് പറഞ്ഞ ഇവര്‍ ഉടന്‍ കുഴഞ്ഞുവീഴുകയായിരുന്നു. എല്ലാ വാക്‌സിനെടുത്ത മിക്കവാറും ആളുകള്‍ക്ക് ഇതുപോലെ ബോധരഹിതരാകുന്നതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്.

പ്രതിരോധ കുത്തിവെയ്പ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട വേദനയോ ഉത്കണ്ഠയോ ആണ് ഇതിന്റെ കാരണം, മറ്റു ആശങ്കകളില്ലെന്നും യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അറിയിച്ചു. അതേ സമയം വേദന അനുഭവപ്പെടുമ്പോള്‍ താന്‍ തളര്‍ന്ന് പോകുന്ന അവസ്ഥയുണ്ടാകാറുണ്ടെന്ന് ടിഫാനി പിന്നീട് പറഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

'അത് പെട്ടെന്ന് എന്നെ ബാധിച്ചു, ഒരു വേദന വരുന്നതായി എനിക്ക് അനുഭവപ്പെട്ടു. എനിക്ക് അല്‍പ്പം വ്യത്യസ്തത തോന്നി, പക്ഷേ ഇപ്പോള്‍ എനിക്ക് സുഖം തോന്നുന്നു, എന്റെ കൈയിലെ വേദന ഇല്ലാതായി' ടിഫാനി പറഞ്ഞു.

Advertisment