സെറീന വില്യംസിനെ അട്ടിമറിച്ച്‌ യു.എസ് ഓപ്പണ്‍ വനിത സിംഗിള്‍സ് കിരീടം കാനഡയുടെ കൗമാരതാരം ബിയാന്‍ക ആന്‍ഡ്രിസിന്

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

ന്യൂയോര്‍ക്ക്: സെറീന വില്യംസിനെ അട്ടിമറിച്ച്‌ യു.എസ് ഓപ്പണ്‍ വനിത സിംഗിള്‍സ് കിരീടം കാനഡയുടെ കൗമാരതാരം ബിയാന്‍ക ആന്‍ഡ്രിസ്‌ക്യൂ നേടി. കാനഡക്കാരിയായ ആന്ദ്രീസ്‌ക്കുവിന്റെ കന്നി ഗ്രാന്‍സ്ലാം കിരീടമാണിത്. 6-3, 7-5 എന്ന സ്‌കോറില്‍ നേരിട്ടുളള സെറ്റുകള്‍ക്കായിരുന്നു ആന്ദ്രീസ്‌ക്കുവിന്റെ കിരീടവിജയം.

Advertisment

publive-image

സെറീനയെ ആരാധിച്ച്‌ രണ്ടുവര്‍ഷം മുമ്ബ് പ്രഷഫണല്‍ ടെന്നിസ് താരമായ ബിയാന്‍കയ്ക്ക് ആരാധനാമൂര്‍ത്തിയെ കീഴടക്കി ആദ്യ ഗ്രാന്‍സ്‌ലാം കിരീടമാണിത്. ഫ്ലഷിംഗ് മെഡോസില്‍ ഷറപ്പോവയ്ക്ക് ശേഷം കിരീടമുയര്‍ത്തുന്ന ആദ്യ കൗമാരതാരം കൂടിയാണ് ബിയാന്‍ക. ഒപ്പം കാനഡയിലേക്ക് ചരിത്രത്തിലാദ്യമായി ഒരു സിംഗിള്‍സ് ഗ്രാന്‍സ്‌ലാം കിരീടവും. ആദ്യസെറ്റ് തന്നെ അട്ടിമറിയുടെ സൂചന നല്‍കി 6-3ന് ബിയാന്‍ക സ്വന്തമാക്കി. രണ്ടാം സെറ്റില്‍ 5-1ന് പിന്നില്‍ നിന്ന സെറീന മാച്ച്‌പോയിന്റ് മറികടന്ന് 5-5ന് ഒപ്പമെത്തി.

തുടര്‍ച്ചയായ രണ്ടാം തവണയാണ് സെറീന യു.എസ്. ഓപ്പണിന്റെ ഫൈനലില്‍ തോല്‍ക്കുന്നത്. കഴിഞ്ഞ തവണ ജപ്പാന്‍കാരി നവോമി ഒസാക്കയാണ് സെറീനയെ വീഴ്ത്തിയത്. കഴിഞ്ഞ വിമ്ബിള്‍ഡനിലും സെറീന ഫൈനലില്‍ പരാജയപ്പെട്ടിരുന്നു.

Advertisment