അയല്‍ക്കാരനെ കൊന്ന് ഹൃദയം തുരന്നെടുത്ത് ഉരുളക്കിഴങ്ങിട്ട് കറിവച്ചു; സ്‌പെഷ്യല്‍ വിഭവം അങ്കിളിനും കുടുംബത്തിനും വിളമ്പി; കഴിച്ചയുടന്‍ അങ്കിളിനെയും നാലുവയസ്സുള്ള കൊച്ചുമകളെയും കൊന്നു, യുവാവ് പിടിയില്‍

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Friday, February 26, 2021

യുഎസ് : മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ യുഎസ് പോലീസ് പിടികൂടി. അയല്‍വാസിയായ ഒരാളെ കൊലപ്പെടുത്തിയ ശേഷം അയാളുടെ ഹൃദയം തുരന്നെടുത്ത് ഉരുളക്കിഴങ്ങിട്ട് വേവിച്ച് മറ്റ് രണ്ട് പേര്‍ക്ക് കൊടുക്കയായിരുന്നു പ്രതി. മാത്രമല്ല മറ്റ് രണ്ട് പേരെ ഇയാള്‍ കൊലപ്പെടുത്തുകയും ചെയ്തു.

ലോറന്‍സ് പോള്‍ ആന്‍ഡേഴ്‌സന്‍ എന്നയാളാണ് പ്രതി. അയല്‍വാസിയെ കുത്തി കൊലപ്പെടുത്തിയ ശേഷം അയാളുടെ ഹൃദയം ലോറന്‍സ് തുരന്ന് എടുക്കുകയായിരുന്നു എന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

തുടര്‍ന്ന് പ്രതി അയല്‍വാസിയുടെ ഹൃദയവുമായി തന്റെ അങ്കിളിന്റെ വീട്ടില്‍ എത്തുകയും ഇവിടെ വെച്ച് ഉരുളക്കിഴങ്ങിട്ട് പാകം ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് അങ്കിളിനും ഭാര്യയ്ക്കും ഇത് വിളമ്പി ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്തു. ശേഷം ഇയാള്‍ അങ്കിളിനെയും നാല് വയസുള്ള കൊച്ചുമകളെയും കൊലപ്പെടുത്തുകയും ചെയ്തു. അങ്കിളിന്റെ ഭാര്യയെ ഗുരുതര പരുക്കുകളോടെ കണ്ടെത്തുകയും ചെയ്തു.

മയക്കുമരുന്ന് കൈവശം വെച്ചതിന് ദീര്‍ഘകാലമായി ജയിലില്‍ കിടന്ന ഇയാള്‍ ഗവര്‍ണര്‍ അനുവദിച്ച ജാമ്യത്തില്‍ പുറത്തിറങ്ങിയപ്പോഴാണ് കുറ്റകൃത്യം ചെയ്തത്.

×