വിറങ്ങലിച്ച് അമേരിക്ക ! അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇരുപതിനായിരം കടന്നു; ഇറ്റലിയിലും മരണം ഇരുപതിനായിരത്തിലേക്ക്‌

New Update

publive-image

ന്യുയോര്‍ക്ക്: കൊവിഡ് 19 ബാധിച്ച് അമേരിക്കയില്‍ മരണപ്പെട്ടവരുടെ എണ്ണം 20,000 കടന്നു. മരണസംഖ്യയില്‍ ഇറ്റലിയേയും മറികടന്നതോടെ കൊവിഡ് ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ മരിക്കുന്ന രാജ്യമായി അമേരിക്ക മാറി. ഇന്ത്യന്‍ സമയം രാത്രി 11.30 വരെയുള്ള കണക്കുകള്‍ പ്രകാരം 20,057 പേരാണ് അമേരിക്കയില്‍ മരിച്ചത്.

Advertisment

24 മണിക്കൂറിനിടെ 1310 പുതിയ മരണങ്ങളാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്‌. അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണം അഞ്ചു ലക്ഷം കടന്നു. 18747 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്.

ഇത്രയും നാള്‍ ഇറ്റലിയിലായിരുന്നു ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 19468 പേരാണ് കൊവിഡ് ബാധിച്ച് ഇറ്റലിയില്‍ മരിച്ചത്. 619 പേരാണ് 24 മണിക്കൂറിനിടെ ഇറ്റലിയില്‍ മരിച്ചത്.

covid usa
Advertisment