കൊറോണ വൈറസില്‍ വീണ്ടും ജനിതകവ്യതിയാനം; പുതിയ വര്‍ഗം കൂടുതല്‍ അപകടകാരിയെന്ന് വിദഗ്ധര്‍; കണ്ടെത്തിയത് യൂറോപ്പില്‍

New Update

publive-image

Advertisment

ന്യുയോര്‍ക്ക്: കൊറോണവൈറസില്‍ വീണ്ടും ജനിതകവ്യതിയാനം കണ്ടെത്തിയതായി ഗവേഷകര്‍. പുതിയ വര്‍ഗം കൂടുതല്‍ ശക്തവും അപകടകാരിയുമാണെന്നാണ് വിലയിരുത്തല്‍.

അമേരിക്കയിലെ അലാമോസ് നാഷണല്‍ ലബോറട്ടറിയുടെ നേതൃത്വത്തിലുള്ള ഗവേഷകരാണ് കണ്ടെത്തലിന് പിന്നില്‍.

'ജനിതകവ്യതിയാനം സംഭവിച്ച കൊറോണയുടെ പുതിയ വര്‍ഗത്തെ ഫെബ്രുവരിയില്‍ യൂറോപ്പിലാണ് കണ്ടെത്തിയത്. പിന്നീട് അമേരിക്കയിലും കണ്ടെത്തി. മാര്‍ച്ചില്‍ ഇത് ലോകത്തെ ശക്തമായ കൊറോണ വൈറസ് ശ്രേണിയായി; ഗവേഷകരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

രോഗം ബാധിച്ച ആളുകളില്‍ രണ്ടാമതും അണുബാധയുണ്ടാക്കുന്നതായും ഇത് വേഗത്തില്‍ പടരുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗവേഷകരുടെ കണ്ടെത്തല്‍ 33 പേജുകളുള്ള റിപ്പോര്‍ട്ടായി പ്രിപ്രിന്റ് പോര്‍ട്ടലായ ബയോആര്‍ക്‌സില്‍ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്.

ആറായിരത്തിലധികം കൊറോണ വൈറസ് സീക്വന്‍സുകളെ അടിസ്ഥാനമാക്കി വിശകലനം ചെയ്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ആശങ്കാജനകമാണെന്ന് ഗവേഷക തലവന്‍ ബെറ്റ് കോര്‍ബര്‍ തന്റെ ഫേസ്ബുക്ക് പേജിലെഴുതി.

എന്നാല്‍ ഈ ജനിതകവ്യതിയാനത്തെ സംബന്ധിച്ച് വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതെന്ന് ഗുണം ചെയ്യുമെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍.

Advertisment