New Update
/sathyam/media/post_attachments/0RNisTzw8bY8dwzHuK4w.jpg)
വാഷിങ്ടണ്‍: ഗാസ നഗരത്തിന്റെ പുനര്‍നിര്‍മാണത്തിന് സഹായം നല്‍കുമെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. നിലവിലെ വെടിനിര്‍ത്തല്‍ തുടരുന്ന സാഹചര്യം ഒരുക്കാനാണ് ഗാസയുടെ പുനര്‍നിര്‍മാണത്തിന് യു.എസ് സഹായം നല്‍കുന്നത്.
Advertisment
ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെ അമേരിക്ക പിന്തുണയ്ക്കുമെന്നും രക്തച്ചൊരിച്ചില്‍ ഉണ്ടാകാതിരിക്കാന്‍ അടിയന്തരമായി ദുരിതാശ്വാസ സഹായം എത്തിക്കേണ്ടതുണ്ടെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം അദ്ദേഹം പറഞ്ഞു. ഹമാസിന് യാതൊരു സഹായവും ലഭിക്കില്ലെന്ന് അമേരിക്ക ഉറപ്പാക്കുമെന്നും ബ്ലിങ്കന്‍ വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us