കനത്ത മഞ്ഞുവീഴ്ചയില്‍ വിറങ്ങലിച്ച് അമേരിക്ക; പെന്‍സില്‍വാനിയയില്‍ വാഹനാപകടത്തില്‍ രണ്ട് മരണം; ജാഗ്രതാനിര്‍ദ്ദേശം

New Update

publive-image

വാഷിങ്ടണ്‍: യുഎസിലെ വിവിധ ഭാഗങ്ങളില്‍ കനത്ത മഞ്ഞുവീഴ്ച. ഫിലാഡല്‍ഫിയ, ന്യുയോര്‍ക്ക്, പെന്‍സില്‍വേനിയ, ന്യുയോര്‍ക്ക്, ന്യൂജേഴ്‌സി തുടങ്ങിയ പ്രദേശങ്ങളിലാണ് കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെട്ടത്.

Advertisment

ഫിലാഡല്‍ഫിയയില്‍ പത്ത് ഇഞ്ച് മഞ്ഞുവീഴ്ച ഉണ്ടായി. ന്യുയോര്‍ക്കില്‍ 42 ഇഞ്ച് മഞ്ഞുവീഴ്ചയുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.

കനത്ത മഞ്ഞുവീഴ്ചയില്‍ വാഹന ഗതാഗതവും ദുര്‍ഘടമായിരിക്കുകയാണ്. പെന്‍സില്‍വേനിയയില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. മറ്റു ചില പ്രദേശങ്ങളിലും അപകടങ്ങളുണ്ടായിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം.

publive-image

publive-image

Advertisment