റിയാദ് : അമേരിക്കയുടെ തന്ത്രപ്രധാന ബോംബര്‍ വിമാനങ്ങള്‍ ഗള്‍ഫിന് മുകളില്‍ വീണ്ടും പറന്നു. ഈ മാസം ഇത് രണ്ടാം തവണയാണ് അമേരിക്കന്‍ ബോംബറുകള്‍ മേഖലയില്‍ വട്ടമിടുന്നത്. ഇറാനുള്ള മുന്നറിയിപ്പാണിതെന്നാണ് റിപോര്‍ട്ട്. മിഡില്‍ ഈസ്റ്റിലുള്ള അമേരിക്കയുടെയോ സഖ്യകക്ഷികളുടെയോ കേന്ദ്രങ്ങളെ ആക്രമിക്കാന്‍ ഇറാന്‍ പദ്ധതിയിടുന്നുണ്ടെന്നും അതിനെ പിന്തിരിപ്പിക്കാനുള്ള ശക്തിപ്രകടനമാണ് ഇതെന്നുമാണ് അമേരിക്ക പറയുന്നത്.
/sathyam/media/post_attachments/4gXRMO1HCI3JuUWbXsEQ.jpg)
അമേരിക്കയുടെ രണ്ട് എയര്‍ ഫോഴ്‌സ് ബി-52 ബോംബറുകളാണ് ഗള്‍ഫിന് മുകളില്‍ പറന്നത്. അയല്‍ രാജ്യമായ ഇറാഖിലോ മറ്റ് സമീപ രാജ്യങ്ങളിലോ ആക്രമണം നടത്താനുള്ള ഇറാന്‍ പദ്ധതിയോടുള്ള പ്രതികരണമായാണ് ബോംബറുകള്‍ പറന്നതെന്ന് മുതിര്‍ന്ന അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. നോര്‍ത്ത ഡക്കോട്ടയില്‍ നിന്നാണ് ബി-52 ബോംബറുകറുകള്‍ റൗണ്ട് ട്രിപ്പടിച്ചത്.
പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്ഥാനമൊഴിയും മുമ്പ് തന്നെ ജനറല്‍ ഖാസിം സുലൈമാനി വധത്തിന് ഇറാനില്‍ നിന്ന് പ്രതികാരമുണ്ടാവുമെന്ന ഭയമാണ് അമേരിക്കന്‍ നടപടിക്കു പിന്നിലെന്നാണു സൂചന.
ട്രംപിന്റെ ഉത്തരവ് പ്രകാരം അമേരിക്കന്‍ സൈന്യം നടത്തിയ ആക്രമണത്തിലാണ് ഇറാന്റെ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്. സംഭവം നടന്ന അഞ്ച് ദിവസത്തിന് ശേഷം ഇറാഖിലെ യുഎസ് സൈനിക കേന്ദ്രത്തിന് നേരെ ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഇതില്‍ നൂറോളം അമേരിക്കന്‍ സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. ഗള്‍ഫ് മേഖലയിലെ സംഭവവികാസങ്ങള്‍ വീണ്ടും അശാന്തിയുടെ നാളുകളി ലേക്ക് തള്ളിവിടുമോ എന്നാണ് നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us