വാഷിംഗ്ടൺ: ടെന്നിസിയിലെ മെംഫിസിനു സമീപമുള്ള സൂപ്പർമാർക്കറ്റിൽ വ്യാഴാഴ്ച നടന്ന വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മെംഫിസിനു കിഴക്കുള്ള സബർബൻ പട്ടണമായ കോലിയർവില്ലിലെ ഒരു ക്രോഗർ സൂപ്പർമാർക്കറ്റിലാണ് അക്രമം നടന്നത്.
/sathyam/media/post_attachments/gvTYzWcowiK3K9zp8HbI.jpg)
ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും അക്രമി സ്വയം വെടിവച്ച് മരിക്കുകയും ചെയ്തു. കോളിയർവില്ലെ പോലീസ് മേധാവി ഡെയ്ൽ ലെയ്ൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നിരവധി പേര്‍ക്ക് ഗുരുതരമായ പരിക്കുകളുണ്ടെന്നും മരണസംഖ്യ ഉയർന്നേക്കാമെന്നും ലെയ്ൻ മുന്നറിയിപ്പ് നൽകി.