ഇന്ത്യയ്ക്ക് വെന്റിലേറ്ററുകള്‍ നല്‍കുമെന്ന് അമേരിക്ക; യുഎസ് ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമൊപ്പം; ഇന്ത്യക്ക് വെന്റിലേറ്ററുകള്‍ നല്‍കുന്നതില്‍ അഭിമാനമെന്ന് ട്രംപ്; ഇരുരാജ്യങ്ങളും ചേര്‍ന്ന് കൊറോണയെ തുരത്തുമെന്നും അമേരിക്കന്‍ പ്രസിഡന്റ്‌

New Update

publive-image

വാഷിംഗ്ടണ്‍: ഇന്ത്യക്ക് വെന്റിലേറ്ററുകള്‍ നല്‍കുമെന്ന് അമേരിക്ക. ട്വിറ്ററിലൂടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇക്കാര്യം അറിയിച്ചത്.

Advertisment

'ഇന്ത്യയിലെ സുഹൃത്തുക്കള്‍ക്കായി അമേരിക്ക വെന്റിലേറ്ററുകള്‍ നല്‍കുമെന്ന് പ്രഖ്യാപിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഈ മഹാമാരിയുടെ സമയത്ത് ഞങ്ങള്‍ ഇന്ത്യക്കും നരേന്ദ്രമോദിക്കുമൊപ്പമാണ്. വാക്‌സിന്‍ വികസനത്തിനും ഞങ്ങള്‍ സഹകരിക്കുന്നു. ഒരുമിച്ച് ഈ അദൃശ്യ ശത്രുവിനെ ഞങ്ങള്‍ തോല്‍പിക്കും'-ട്രംപ് പറഞ്ഞു.

Advertisment