/sathyam/media/post_attachments/1dGh00cQpN9KUdcin3VT.jpg)
ബോളിവുഡ് ഗായകൻ കെ.കെയുടെ സംഗീതപരിപാടിക്കായി 7000 ത്തിലധികം പേരെ നസ്രുൾ മഞ്ചിൽ പ്രവേശിപ്പിച്ചത് തെറ്റെന്ന് ഗായിക ഉഷ ഉതുപ്പ്. സംഘാടകർ ശ്രദ്ധിക്കേണ്ടതായിരുന്നു, എന്നാൽ താൻ ആരെയും വിമർശിക്കാൻ ഇല്ലെന്നും ഉഷ ഉതുപ്പ് പറഞ്ഞു.
ആസ്വാധകരോട് ഏറെ സത്യസന്ധത പുലർത്തിയ, ഹൃദയം കൊണ്ടു പാടുന്ന കലാകാരനായിരുന്നു കെ.കെ എന്ന് അനുസ്മരിക്കുകയാണ് ഉഷ ഉതുപ്പ്.താൻ ഒട്ടേറെ പരിപാടികൾ അവതരിപ്പിച്ച വേദിയാണ് നസ്രുൾ മഞ്ച്. 2500 പേരെ മാത്രം ഉൾക്കൊള്ളൂന്നിടത്ത് 7000 പേരെ പ്രവേശിപ്പിച്ചത് വലിയ പ്രശ്‌നം.അത് ആരുടെ തെറ്റെന്നു വിമർശിക്കാൻ ഇല്ല. എങ്കിലും സംഘാടകർ ശ്രദ്ധിക്കേണ്ടതായിരുന്നുവെന്ന് ഉഷ ഉതുപ്പ് പറഞ്ഞു.
അസ്വസ്ഥതകൾ ഉണ്ടെന്ന് പരിപാടിക്കിടെ കെ.കെ പല തവണ പറഞ്ഞിരുന്നു. കടുത്ത ചൂടിൽ പാട്ടു പാടുന്നത് പ്രശ്‌നമാണെന്ന് താൻ മുൻപു പലതവണ സംഘാടകരെ അറിയിച്ചിട്ടുണ്ടെന്നും ഉഷാ ഉതുപ്പ് വ്യക്തമാക്കി.