കഴിഞ്ഞ നൂറ് മണിക്കൂറിനിടെ ഒറ്റ കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

author-image
admin
New Update

ഡെറാഡൂണ്‍: സംസ്ഥാനത്ത് കഴിഞ്ഞ നൂറ് മണിക്കൂറിനിടെ ഒറ്റ കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്. രോഗം ബാധിച്ച ഏഴുപേര്‍ രോഗമുക്തരായെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബന്‍ബൂല്‍പുരയില്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

Advertisment

publive-image

പതിനഞ്ച് സംസ്ഥാനങ്ങളിലെ 25 ജില്ലകളില്‍ കഴിഞ്ഞ പതിനാലു ദിവസത്തിനിടെ ഒരു കേസു പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും വ്യക്തമാക്കിയിരുന്നു.

രാജ്യത്ത് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത് 9,152 പേര്‍ക്കെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. 308 പേര്‍ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 796 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും 35 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. ആകെ 857 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. ഇന്നലെ മാത്രം 141 പേര്‍ രോഗമുക്തി നേടിയിട്ടുണ്ടെന്നും അദ്ദേഹം ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Advertisment