ഉത്രയുടെ കൊലപാതകം: സൂരജിന്റെയും സുരേഷിന്റെയും കസ്റ്റഡി കാലാവധി അഞ്ച് ദിവസത്തേക്ക് നീട്ടി

ന്യൂസ് ബ്യൂറോ, കൊല്ലം
Saturday, May 30, 2020

കൊല്ലം: അഞ്ചലില്‍ ഉത്രയെ പാമ്പ് കടിപ്പിച്ച് കൊന്ന കേസില്‍ പ്രതികളായ ഭര്‍ത്താവ് സൂരജിന്റെയും സുരേഷിന്റെയും കസ്റ്റഡി കാലാവധി അഞ്ച് ദിവസത്തേക്ക് നീട്ടി.

പുനലൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ജൂണ്‍ നാലിന് വൈകിട്ട് മൂന്ന് മണിക്ക് മുമ്പായി പ്രതികളെ വീണ്ടും ഹാജരാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

×