New Update
കൊല്ലം: അഞ്ചലില്‍ പാമ്ബിനെ ഉപയോഗിച്ച് യുവതിയെ കൊന്ന കേസില്‍ ഭര്‍തൃപിതാവും അറസ്റ്റില്‍. കൊല്ലപ്പെട്ട ഉത്രയുടെ ഭര്‍ത്താവ് സൂരജിന്റെ പിതാവ് സുരേന്ദ്രന് ആണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.
Advertisment
ഉത്രയുടെ സ്വര്‍ണാഭരണം വീട്ടുവളപ്പില്‍ നിന്ന് കണ്ടെടുത്തതിന് പിന്നാലെയാണ് സുരേന്ദ്രന് അറസ്റ്റിലായത്. രാത്രി പത്തോടെയാണ് ക്രൈംബ്രാഞ്ച് സംഘം സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. സ്വര്‍ണം അടക്കമുള്ള കാര്യങ്ങളെ സംബന്ധിച്ച് അച്ഛന് അറിയാമെന്ന് സൂരജിന്റെ മൊഴിയെ തുടര്‍ന്ന് ഒരു ദിവസം മുഴുവന്‍ നീണ്ട തെളിവെടുപ്പിനൊടുവിലാണ് അറസ്റ്റ്. വീടിന് സമീപം കുഴിച്ചിട്ട നിലയില്‍ സ്വര്‍ണം പോലീസ് സംഘം കണ്ടെടുത്തു.