ഉത്രയുടെ കൊലപാതകം ;ഭര്‍ത്താവ് സൂരജിനെ ഉത്രയുടെ അഞ്ചലിലെ വീട്ടില്‍ എത്തിച്ച്‌ തെളിവെടുത്തു…വീടിന് പിന്നിലെ ആളൊഴിഞ്ഞ വീട്ടില്‍ നിന്നും പാമ്പിനെ കൊണ്ടുവന്ന കുപ്പി കണ്ടെത്തി

ന്യൂസ് ബ്യൂറോ, കൊല്ലം
Monday, May 25, 2020

കൊല്ലം: അഞ്ചലിലെ ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒന്നാം പ്രതിയും ഭര്‍ത്താവുമായ സൂരജിനെ ഉത്രയുടെ അഞ്ചലിലെ വീട്ടില്‍ എത്തിച്ച്‌ തെളിവെടുക്കുന്നു. വീടിന് പിന്നിലെ ആളൊഴിഞ്ഞ വീട്ടില്‍ നിന്നും പാമ്പിനെ കൊണ്ടുവന്ന കുപ്പി കണ്ടെത്തി.

ഫൊറന്‍സിക് വിദഗ്ദര്‍ സ്ഥലത്ത് പരിശോധന നടത്തുന്നു. തെളിവെടുപ്പിനിടെ ഞാന്‍ ചെയ്തിട്ടില്ല അച്ഛാ എന്ന് പറഞ്ഞ് സൂരജ് കരഞ്ഞു. വീട്ടുകാരും വൈകാരികമായാണ് പ്രതികരിച്ചത്. ഇന്നലെയാണ് കൊലപാതകവുമായി ബന്ധപ്പെട്ട് സൂരജിനെയും ഇയാള്‍ക്ക് പാമ്ബിനെ നല്‍കിയ സുരേഷിനെയും പൊലീസ് അറസ്റ്റ് ചെയ്തത്.

ഉത്രയുടെ സ്വര്‍ണം തട്ടിയെക്കുന്നതിനായിരുന്നു കൊലപാതകം നടത്തിയത്.കഴിഞ്ഞ മെയ് ഏഴിന് പുലര്‍ച്ചെ അഞ്ചലിലെ വീട്ടില്‍ കിടപ്പുമുറിക്കുള്ളിലാണ് ഉത്രയെ പാമ്പുകടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

×