ഉത്രയുടെ മകനെയും സൂരജിന്റെ അമ്മയെയും കാണാനില്ലെന്ന് പൊലീസ്

New Update

publive-image

Advertisment

കൊല്ലം: ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ ഉത്രയുടെ മകനെയും ഭര്‍ത്താവായ സൂരജിന്റെ അമ്മയെയും കാണാനില്ലെന്ന് പൊലീസ്. കുട്ടിയെ ഉത്രയുടെ വീട്ടുകാര്‍ക്ക് വിട്ടുകൊടുക്കണമെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഉത്തരവിന് പിന്നാലെയാണ് കുട്ടിയെയും സൂരജിന്റെ അമ്മയെയും കാണാതായത്.

അഞ്ചല്‍ പൊലീസും അടൂര്‍ പൊലീസുമാണ് കുട്ടിയെ അന്വേഷിച്ച് എത്തിയത്. എന്നാല്‍ കുട്ടിയെ കണ്ടെത്താനായില്ല. എന്നാൽ, അടൂരിലെ സൂരജിന്റെ വീട്ടിലും സമീപത്തെ ബന്ധുവീടുകളിലും ഇരുവരും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.മറ്റെവിടേക്കോ കുട്ടിയുമായി മാറി നിൽക്കുന്നുവെന്ന് കരുതുന്നതായും പൊലീസ് പറഞ്ഞു. ഇരുവര്‍ക്കും വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയെന്നും പൊലീസ് പറഞ്ഞു.

 

Advertisment