ലഖ്‌നൗ: ജൂണ്‍ 30 വരെ സംസ്ഥാനത്ത് പൊതുസമ്മേളനങ്ങള്‍ സംഘടിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാഷ്ട്രീയപാര്‍ട്ടികളുടെ റാലികളോ സമ്മേളനങ്ങളോ സംഘടിപ്പിക്കാന്‍ അനുവാദമില്ലെന്നും യോഗി കര്‍ശന നിര്‍ദ്ദേശം നല്‍കി. കൊവിഡ് 19 ബാധ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം.
/sathyam/media/post_attachments/Vt6w9dtMiJ41XRLfsGGi.jpg)
കൊവിഡിനെ നിയന്ത്രണ വിധേയമാക്കാന്‍ ഇത്തരം കടുത്ത തീരുമാനങ്ങള്‍ അത്യാവശ്യമാണെന്ന് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകനായ മൃത്യുജ്ഞയ് കുമാര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട മറ്റ് തീരുമാനങ്ങള്‍ സാഹചര്യത്തിനനുസരിച്ച് കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തു.
ഉത്തര്‍പ്രദേശില്‍ 1621 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 247 പേര്‍ രോഗമുക്തി നേടുകയും 25 പേര്‍ വൈറസ് ബാധയെത്തുടര്‍ന്ന് മരിക്കുകയും ചെയ്തു.