യുടിഐ ഐപിഒ സെപ്റ്റംബര്‍ 29 മുതല്‍

ന്യൂസ് ബ്യൂറോ, കൊച്ചി
Monday, September 28, 2020

കൊച്ചി: രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ അസറ്റ് മാനേജുമെന്റ് കമ്പനിയായ യുടിഐ അസറ്റ് മാനേജുമെന്റ് കമ്പനിയുടെ പ്രാഥമിക ഓഹരി വില്‍പന സെപ്റ്റംബര്‍ 29 മുതല്‍. ഓഫര്‍ ഒക്ടോബര്‍ 1 ന് അവസാനിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. പത്തു രൂപ മുഖവിലയുള്ള ഓഹരികള്‍ക്ക് 552 രൂപ മുതല്‍ 554 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിട്ടുള്ളത്.

38,987,081 ഓഹരികള്‍ വരെയാണ് ഈ ഐപിഒ വഴി ലഭ്യമാക്കിയിട്ടുള്ളത്. ഇതില്‍ എസ്ബിഐ, എല്‍ഐസി, ബാങ്ക് ഓഫ് ബറോഡ, പിഎന്‍ബി, ടിആര്‍പി തുടങ്ങിയവര്‍ കൈവശം വെച്ചിരിക്കുന്ന ഓഹരികളുടെ വില്‍പനയും ഉള്‍പ്പെടും.

2,00,000 ഓഹരികള്‍ ജീവനക്കാര്‍ക്കായി മാറ്റി വെച്ചിട്ടുണ്ട്. കുറഞ്ഞത് 27 ഓഹരികള്‍ക്ക് അപേക്ഷിക്കാം, തുടര്‍ന്ന് അതിന്റെ ഗുണിതങ്ങളായും അപേക്ഷിക്കാം.

×