ഇറ്റാവ: ഉത്തർപ്രദേശിലെ ഇറ്റാവ ജില്ലയിൽ സർക്കാർ ആശുപത്രിയുടെ നടപാതയിൽ ഡോക്ടർമാരെയും മെഡിക്കൽ സ്റ്റാഫിനെയും കാത്ത് 69 കോവിഡ്-19 രോഗികൾക്ക് കാത്തുനില്‍ക്കേണ്ടി വന്നത് ഒരു മണിക്കൂർ. വ്യഴാഴ്ച പുലർച്ചെയാണ് സായിഫായിലെ ഉത്തർപ്രദേശ് മെഡിക്കൽ സയൻസസ് ഫ്ലൂ ഔട്ട്‌പേഷ്യന്റ് ഡിപ്പാർട്ട്‌മെന്റിലേക്ക് 69 കോവിഡ് രോഗികളുമായി സർക്കാർ ബസ് എത്തിയത്.
/sathyam/media/post_attachments/H0qsUUkcKsxJInbmKNLz.jpg)
രോഗികളെ ആഗ്രയിൽ നിന്ന് സായിഫായിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ഡോക്ടർമാരോ മെഡിക്കൽ സ്റ്റാഫോ ഇല്ലാത്തതിനാൽ ആശുപത്രിയിലേക്ക് കടക്കാനായില്ല. നടപ്പാതയിൽ രോഗികൾ കാത്തിരിക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതിനു പിന്നാലെ ആശയവിനിമയത്തിലെ അഭാവമാണെന്ന് സംഭവത്തിനു കാരണമെന്ന് വൈസ് ചാൻസലർ ഡോ. രാജ് കുമാർ സമ്മതിച്ചെങ്കിലും സായിഫായ് ആശുപത്രിയിലെ ഡോക്ടർമാരെയോ പാരാമെഡിക്കൽ സ്റ്റാഫുകളെയോ കുറ്റപ്പെടുത്തേണ്ടതില്ലെന്ന് പറഞ്ഞു. ആരുടെ അശ്രദ്ധയാണെന്ന് പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.