ഉത്തരാഖണ്ഡില്‍ വീണ്ടും മേഘ വിസ്‌ഫോടനം; നൈനിറ്റാളിലെ രാംഘട്ടില്‍ തകര്‍ന്നുപോയ കെട്ടിടത്തില്‍ പ്രദേശവാസികള്‍ കുടുങ്ങി കിടക്കുന്നു

New Update

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ വീണ്ടും മേഘവിസ്‌ഫോടനം. നൈനിറ്റാളിലെ ഗ്രാമത്തിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. അതിത്രീവമഴയെ തുടര്‍ന്ന് തകര്‍ന്നുപോയ കെട്ടിടത്തില്‍ പ്രദേശവാസികള്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Advertisment

publive-image

നൈനിറ്റാളിലെ രാംഘട്ടിലാണ് സംഭവം. കനത്തമഴയെ തുടര്‍ന്ന് കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കെട്ടിടങ്ങളില്‍ പ്രദേശവാസികള്‍ കുടുങ്ങി കിടക്കുന്നുണ്ട് എന്ന കണക്കുകൂട്ടലില്‍ സ്ഥലത്ത് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

കനത്തമഴയില്‍ റോഡുകളും തെരുവുകളും വെള്ളത്തിന്റെ അടിയിലാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതായാണ് റിപ്പോര്‍ട്ടുകള്‍.

uttarakhand cloudburst cloudburst
Advertisment