Advertisment

ചമോലി മഞ്ഞുമല ദുരന്തത്തില്‍ കാണാതായ 136 പേരെ മരിച്ചതായി പ്രഖ്യാപിച്ചു

New Update

ഉത്തരാഖണ്ഡ്‌: ചമോലി മഞ്ഞുമല ദുരന്തത്തില്‍ കാണാതായ 136 പേരെ സര്‍ക്കാര്‍ മരിച്ചതായി പ്രഖ്യാപിച്ചു. 60 പേരുടെ മൃതദേഹം മാത്രമാണ് തിരച്ചിലിനൊടുവില്‍ കണ്ടെത്താനായത്.

Advertisment

publive-image

രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത് സംസ്ഥാന, ദേശീയ ദുരന്ത നിവാരണ സേന, കരസേന, നാവികസേന, വ്യോമസേന, ഐടിബിപി, ലോക്കല്‍ പോലീസ്, അര്‍ദ്ധസൈനികര്‍ എന്നിവരടങ്ങുന്ന സംഘമാണ്.

അളകനന്ദ നദിയിലും കൈവഴികളിലും മിന്നല്‍പ്രളയമുണ്ടായത് നന്ദാദേവി മഞ്ഞുമലയുടെ ഒരുഭാഗം ഇടിഞ്ഞുവീണതിനെത്തുടര്‍ന്നാണ്. ദുരന്തത്തിനിരയായത് എന്‍.ടി.പി.സി.യുടെ തപോവന്‍-വിഷ്ണുഗഡ്, ഋഷി ഗംഗ ജലവൈദ്യുതപദ്ധതി പ്രദേശങ്ങളിലെ തൊഴിലാളികളാണ്.

glacier breaks
Advertisment