കേരളം

വ്യാജ ഐ.ഡി. കളിലൂടെ രണ്ട് സമുദായങ്ങളെ തമ്മിലടിപ്പിക്കാനുള്ള സംഘപരിവാർ അജണ്ട നടപ്പാക്കുമ്പോള്‍ സര്‍ക്കാര്‍ നോക്കുക്കുത്തിയായി നില്‍ക്കുന്നു-രൂക്ഷവിമര്‍ശനവുമായി വി.ഡി. സതീശന്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, September 13, 2021

തിരുവനന്തപുരം: രണ്ട് സമുദായങ്ങൾ തമ്മിൽ മുൻപെങ്ങും ഇല്ലാത്ത പോലെ സംഘർഷത്തിലേർപ്പെട്ട് കേരളത്തിന്റെ സോഷ്യൽ ഫാബ്രിക് ഇങ്ങനെ വലിച്ചു കീറുമ്പോൾ സർക്കാർ നോക്കുത്തിയായി നിൽക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

വ്യാജ ഐ.ഡി. കളിലൂടെ രണ്ട് സമുദായങ്ങളെ തമ്മിലടിപ്പിക്കാനുള്ള സംഘപരിവാർ അജണ്ട നടപ്പാക്കുകയാണ്. പൊതുജനങ്ങളെ വസ്തുതകൾ ബോധ്യപ്പെടുത്തേണ്ട ബാധ്യത സർക്കാരിനുണ്ട്. പകരം അവർ തമ്മിലടിച്ചോട്ടെ എന്ന നിലയിൽ സർക്കാർ നോക്കിയിരിക്കുകയാണെന്ന് സതീശന്‍ വിമര്‍ശിച്ചു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

×