സ്വീകരണ യോഗങ്ങളില്‍ ബൊക്കയ്ക്കും മാലയ്ക്കും പകരം പുസ്തകങ്ങള്‍ ശേഖരിച്ച് വി.കെ പ്രശാന്ത് ; സ്കൂള്‍ ലൈബ്രറികള്‍ക്കായി മൂന്ന് ദിവസം കൊണ്ട് മാത്രം ശേഖരിച്ചത് ആയിരത്തിലധികം പുസ്തകങ്ങള്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Sunday, November 17, 2019

തിരുവനന്തപുരം : സ്വീകരണ യോഗങ്ങള്‍ തുടങ്ങും മുമ്പ് വി.കെ പ്രശാന്ത് സമൂഹ മാധ്യമങ്ങളില്‍ ഒരു കുറിപ്പിട്ടു. കഴിവതും പുസ്തകങ്ങള്‍ നല്‍കാന്‍ ശ്രമിക്കുക. പ്രളയ ബാധിതര്‍ക്കായി ലോഡ് കണക്കിന് സാധനങ്ങള്‍ കയറ്റിയയച്ച പ്രശാന്തിന്റ ആവശ്യം വട്ടിയൂര്‍ക്കാവുകാര്‍ രണ്ടുകൈയും നീട്ടി സ്വീകരിച്ചു. സ്വീകരണ സ്ഥലങ്ങളിലല്ല, പോകുന്ന വഴിയിലെല്ലാം ആളുകള്‍ പുസ്തകവുമായി കാത്ത് നിന്നു .

സ്വീകരണ യോഗങ്ങളില്‍ ബൊക്കയ്ക്കും മാലയ്ക്കും പകരം മൂന്ന് ദിവസം കൊണ്ട് മാത്രം ആയിരത്തിലധികം പുസ്തകങ്ങളാണ് സ്കൂള്‍ ലൈബ്രറികള്‍ക്കായി പ്രശാന്ത് ശേഖരിച്ചത്.

നിഘണ്ടു മുതല്‍ വിശ്വസാഹിത്യം വരെയുണ്ട് ശേഖരത്തില്‍ ഒരു ലൈബ്രറി തുടങ്ങാന്‍ ആയിരം പുസ്തങ്ങളെങ്കിലും വേണം. മൂന്ന് ദിവസം കൊണ്ട് തന്നെ രണ്ട് ലൈബ്രറികള്‍ക്കുളള പുസ്തകങ്ങള്‍ കിട്ടിക്കഴിഞ്ഞു

×