ദേശീയം

‘ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍’ എന്ന നിലയിലാണ് പ്രധാനമന്ത്രി വമ്പന്‍ കമ്പനി സിഇഒമാരുമായി ചര്‍ച്ചകള്‍ നടത്തിയത്‌; കോവിഡാനന്തര ഭാരതത്തെ ലോകത്തിന്‍റെ നെറുകയിലെത്തിക്കാന്‍ പര്യാപ്തമാക്കുന്നവയാണ് പ്രധാനമന്ത്രി അമേരിക്കയില്‍ നടത്തിയ കൂടിക്കാഴ്ചകളെന്ന് വി. മുരളീധരന്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, September 24, 2021

ന്യൂഡല്‍ഹി: കോവിഡാനന്തര ഭാരതത്തെ ലോകത്തിന്‍റെ നെറുകയിലെത്തിക്കാന്‍ പര്യാപ്തമാക്കുന്നവയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയില്‍ നടത്തിയ കൂടിക്കാഴ്ചകളെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എന്ന നിലയിലാണ് പ്രധാനമന്ത്രി വമ്പന്‍ കമ്പനി സിഇഒമാരുമായി ചര്‍ച്ചകള്‍ നടത്തിയതെന്ന് മുരളീധരന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്…

കോവിഡാനന്തര ഭാരതത്തെ ലോകത്തിന്‍റെ നെറുകയിലെത്തിക്കാന്‍ പര്യാപ്തമാക്കുന്നവയാണ് പ്രധാനമന്ത്രി ശ്രീ.നരേന്ദ്രമോദി അമേരിക്കയില്‍ നടത്തിയ കൂടിക്കാഴ്ചകള്‍…ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എന്ന നിലയിലാണ് മോദിജി വമ്പന്‍ കമ്പനി സിഇഒമാരുമായി ചര്‍ച്ചകള്‍ നടത്തിയത്..

വലിയ സാധ്യതകളുള്ള , ഊര്‍ജ്വസ്വലമായ ഒരു സമ്പദ്‌വ്യവസ്ഥയാണ് തങ്ങള്‍ക്ക് തുറന്നുകിട്ടുന്നതെന്ന് അവരെ ബോധ്യപ്പെടുത്താന്‍ പ്രധാനമന്ത്രി നടത്തിയ ചര്‍ച്ചകള്‍ക്കായി..

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ബ്ലാക്സ്റ്റോണ്‍ സിഇഒ സ്റ്റീഫന്‍ ഷ്വാട്‌സ്മാന്‍ പറഞ്ഞത് “പുരോഗമനാത്മകവും ലക്ഷ്യബോധമുള്ളതുമായ സര്‍ക്കാരാണ് ഇന്ത്യയിലേത്” എന്നാണ് …

വിദേശനിക്ഷേപകര്‍ക്കും സ്വദേശി തൊഴിലാളികള്‍ക്കും ഒരു പോലെ പ്രയോജനപ്പെടുന്നതാണ് നയങ്ങള്‍ എന്ന അദ്ദേഹത്തിന്‍റെ സാക്ഷ്യം മോദി സര്‍ക്കാരിനുള്ള ലോകത്തിന്‍റെ അംഗീകാരമാണ്…

ഇന്ത്യയില്‍ ശാസ്ത്ര സാങ്കേതിക മേഖലയിലെ വളര്‍ച്ചയ്ക്ക് പ്രധാനമന്ത്രി നല്‍കുന്ന പ്രാധാന്യത്തെ കൂടിക്കാഴ്ചയില്‍ പങ്കെടുത്ത എല്ലാവരും പ്രശംസിച്ചു..

സോളര്‍ എനര്‍ജി, 5 ജി, അനിമേഷന്‍ രംഗങ്ങളില്‍ വമ്പന്‍ നിക്ഷേപങ്ങള്‍ രാജ്യത്തെത്തുന്നതിന് വഴി തുറക്കാന്‍ മോദിജിയുടെ കൂടിക്കാഴ്ചകള്‍ക്കായി..ഇതെല്ലാം വന്‍തോതില്‍ തൊഴിലവസരങ്ങള്‍ തുറക്കുമെന്നതില്‍ തര്‍ക്കമില്ല.. ഇന്ത്യയിലെ യുവാക്കളുടെ സ്വപ്നങ്ങള്‍ക്ക് നിറംപകരുന്നതാണ് പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശനം…

×