/sathyam/media/post_attachments/NSRXH6BJ47DuCPqM6rgl.jpg)
തിരുവനന്തപുരം: ലോകായുക്ത വിധി എതിരായിട്ടും മന്ത്രി കെ.ടി.ജലീലിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സംരക്ഷിക്കുന്നത് ഇരുവരും തമ്മില്‍ രഹസ്യ ഇടപാടുള്ളതു കൊണ്ടാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. സിപിഎമ്മിലെ മുതിര്‍ന്ന നേതാക്കളോട് പോലും കാണിക്കാത്ത താല്‍പര്യമാണ് മുഖ്യമന്ത്രിക്ക് ജലീലിനോട്. വിധിക്കെതിരെ കോടതിയെ സമീപിക്കുമെന്ന മന്ത്രി എ.കെ.ബാലന്റേയും ജലീലിന്റേയും മറുപടികള്‍ അപഹാസ്യമാണന്നും മുരളീധരന്‍ പറഞ്ഞു.