New Update
Advertisment
ന്യൂഡല്‍ഹി: സര്‍ക്കാര്‍ സ്വര്‍ണക്കടത്തിലും പാര്‍ട്ടി മയക്കുമരുന്ന് കേസിലും ഉള്‍പ്പെട്ടിരിക്കുകയാണെന്നും ഇങ്ങനെയൊരു പാര്‍ട്ടി സെക്രട്ടറിയെ കൊണ്ടുനടക്കേണ്ടതുണ്ടോ എന്ന് സിപിഎം ചിന്തിക്കണമെന്നും കേന്ദ്രമന്ത്രി വി. മുരളീധരന്‍. ബിനീഷ് കോടിയേരിയെ അറസ്റ്റു ചെയ്തതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ വഞ്ചിച്ച പാര്‍ട്ടി മാപ്പു പറയണം. കേരളം ഭരിക്കുന്ന പാര്‍ട്ടിയുടെ ഏറ്റവും മുതിര്‍ന്ന നേതാവിന്റെ കുടുംബത്തില്‍പ്പെട്ട ആളുകള്‍ മയക്കുമരുന്ന കേസില്‍ ഉള്‍പ്പെട്ടിരിക്കുകയാണ്. കേരളത്തിന്റെ പൊതു സമൂഹത്തിനും രാഷട്രീയ പ്രവര്‍ത്തകര്‍ക്കും മുഴുവന്‍ നാണക്കേട് ഉണ്ടാക്കുന്ന കാര്യമാണ് സംഭവിച്ചിരിക്കുന്നതെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.