ന്യൂസ് ബ്യൂറോ, കൊച്ചി
 
                                                    Updated On
                                                
New Update
കൊച്ചി; ഭരണമുന്നണിയിക്കും പ്രതിപക്ഷത്തിനുമെതിരെ വിമര്‍ശനവുമയി കേന്ദ്രമന്ത്രി വി.മുരളീധരന്. അഴിമതിയുടെ കാര്യത്തില്‍ ഇരു മുന്നണികളും തമ്മില്‍ വ്യത്യാസമില്ല. പാലാരിവട്ടം യുഡിഎഫിന്റെ പഞ്ചവടിപാലം എങ്കിൽ, കൂളിമാട് എൽഡിഎഫിന്റെ പഞ്ചവടിപ്പാലമാണ്.
Advertisment
/sathyam/media/post_attachments/hkpLAmVuKKsndOi5TZEw.jpg)
തൃക്കാക്കരയില്‍ പച്ചയായവർഗീയത പറഞ്ഞ് മുഖ്യമന്ത്രി വോട്ട് പിടിക്കുകയാണ്.ഒരു സമുദായത്തിനെതിരെ പറഞ്ഞാൽ മാത്രം നടപടി എടുക്കുന്നു പി സി ജോർജ്ജിന്റെ വായടപ്പിച്ചാൽ എല്ലാം ശരിയാവും എന്ന് മുഖ്യമന്ത്രി കരുതുന്നുണ്ടോ?
വ്യക്തിഹത്യക്കെതിരെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോൾ സ്വന്തം അണികളെ നിയന്ത്രിക്കാൻ കൂടി സി പി എം തയ്യാറാകണമായിരുന്നു. മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കുന്ന മാധ്യമ പ്രവർത്തകർ പോലും സൈബർ ആക്രമണം നേരിടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും വി. മുരളീധരൻ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us