സംസ്ഥാന നിയമസഭ കൊണ്ടുവന്ന പ്രമേയത്തെ ബിജെപി എംഎൽഎ ഒ രാജഗോപാൽ അനുകൂലിച്ചതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് വി. മുരളീധരൻ

New Update

ദില്ലി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമത്തിനെതിരെ സംസ്ഥാന നിയമസഭ കൊണ്ടുവന്ന പ്രമേയത്തെ ബിജെപി എംഎൽഎ ഒ രാജഗോപാൽ അനുകൂലിച്ചതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് വി. മുരളീധരൻ.

Advertisment

publive-image

രാജഗോപാലിനോട് സംസാരിക്കണം. അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ടെങ്കിൽ തന്നെ കാരണം എന്താണെന്ന് അറിയില്ല. കാർഷിക ഭേദഗതി നിയമത്തിൽ ബിജെപിയുടെ നിലപാട്
വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപിക്ക് ഏറെ തലവേദനയായ സംഭവത്തിൽ ബിജെപിനേതാക്കളാരും കൃത്യമായി പ്രതികരിക്കാൻ തയ്യാറായിട്ടില്ല. രാജഗോപാല്‍ പറഞ്ഞതെന്തെന്ന്പരിശോധിക്കുമെന്നും അദ്ദേഹവുമായി സംസാരിച്ച ശേഷം പ്രതികരിക്കാമെന്നുമാണ് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ പ്രതികരണം.

v muralidharan response
Advertisment