ശബരിമലയില്‍ നാല് വോട്ടിന് വേണ്ടി നിലപാട് മാറ്റില്ലെന്ന ധാര്‍ഷ്ട്യം സ്വീകരിച്ചിരുന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനും സി പി എമ്മിനും വിശ്വാസികളുടെ ഇച്ഛാശക്തിക്കും പോരാട്ടത്തിനും മുന്നില്‍  മുട്ട് മടക്കേണ്ടി വന്നു; വി മുരളീധരന്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, February 24, 2021

തിരുവനന്തപുരം: ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ  തീരുമാനം കേരളത്തിലെ വിശ്വാസ സമൂഹത്തിന്റെ  വിജയമാണെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായി വി മുരളീധരന്‍.

ബിജെപിയും ഹൈന്ദവ സംഘടനകളും സ്വീകരിച്ച നിലപാടാണ് ശരിയെന്ന് സര്‍ക്കാരിന്  ഒടുവില്‍ അംഗീകരിക്കേണ്ടി വന്നിരിക്കുന്നു. ശബരിമലയില്‍ നാല് വോട്ടിന് വേണ്ടി നിലപാട് മാറ്റില്ലെന്ന ധാര്‍ഷ്ട്യം സ്വീകരിച്ചിരുന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനും സി പി എമ്മിനും വിശ്വാസികളുടെ ഇച്ഛാശക്തിക്കും പോരാട്ടത്തിനും മുന്നില്‍  മുട്ട് മടക്കേണ്ടി വന്നുവെന്നും മുരളീധരന്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പില്‍ പറയുന്നു.

മുരളീധരന്റെ കുറിപ്പ്

ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ  തീരുമാനം കേരളത്തിലെ വിശ്വാസ സമൂഹത്തിന്റെ  വിജയമാണ്. ബി.ജെ.പിയും ഹൈന്ദവ സംഘടനകളും സ്വീകരിച്ച നിലപാടാണ് ശരിയെന്ന് സര്‍ക്കാരിന്  ഒടുവില്‍ അംഗീകരിക്കേണ്ടി വന്നിരിക്കുന്നു. ശബരിമലയില്‍ നാല് വോട്ടിന് വേണ്ടി നിലപാട് മാറ്റില്ലെന്ന ധാര്‍ഷ്ട്യം സ്വീകരിച്ചിരുന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനും സി പി എമ്മിനും വിശ്വാസികളുടെ ഇച്ഛാശക്തിക്കും പോരാട്ടത്തിനും മുന്നില്‍  മുട്ട് മടക്കേണ്ടി വന്നു.  സര്‍ക്കാര്‍ നിലപാട് ആത്മാര്‍ത്ഥമാണെങ്കില്‍  വിശ്വാസികള്‍ക്കെതിരെ എടുത്ത മുഴുവന്‍ കേസുകളും പിന്‍വലിക്കണം.

ശബരിമലയില്‍ ആചാര ലംഘനത്തിന് കൂട്ടു നിന്നത് കമ്മ്യൂണിസ്റ്റ് സര്‍ക്കാരാണ്. ഇതിനെതിരെ പ്രതിഷേധിച്ച  വിശ്വാസികള്‍ക്കെതിരെ നടത്തിയ അതിക്രമങ്ങള്‍ക്ക് ഹൈന്ദവ സമൂഹത്തോട്   പരസ്യമായി   മാപ്പു പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്നദ്ധനാകണം

×