കോവിഡ് പ്രതിരോധം; കേരളത്തിന് കേന്ദ്രം ഫണ്ട് അനുവദിച്ചത് കാലങ്ങളായുള്ള മാനദണ്ഡ പ്രകാരമാണെന്ന് വി മുരളീധരന്‍

New Update

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിന് കേന്ദ്രം അനുവദിച്ച ഫണ്ടില്‍ വിവേചനമുണ്ടെന്ന ആരോപണത്തില്‍ മറുപടിയുമായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ഫണ്ട് അനുവദിച്ചത് കാലങ്ങളായുള്ള മാനദണ്ഡ പ്രകാരമാണ്. മുന്‍ സര്‍ക്കാരും പാര്‍ലമെന്റും പാസാക്കിയ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് ഫണ്ട് അനുവദിച്ചത്.

Advertisment

publive-image

അതില്‍ വിവേചനമില്ലെന്നും മറിച്ചുള്ള പ്രചാരണം രാഷ്ട്രീയ ലാഭത്തിന് വേണ്ടിയുള്ളതാണെന്നും വി.മുരളീധരന്‍ പറഞ്ഞു. നിയമപരമായല്ല കാര്യങ്ങള്‍ ചെയ്തത് എന്നാണ് തോന്നുന്നതെങ്കില്‍ എന്തുകൊണ്ടാണ് കേരളം കോടതിയെ സമീപിക്കാത്തതെന്നും മന്ത്രി ചോദിച്ചു.

ലോക്ക്ഡൗണിന് ശേഷം മാത്രമായിരിക്കും ആഭ്യന്തര വിമാന സര്‍വീസും ഉണ്ടാവുക. അത് കഴിഞ്ഞാല്‍ പ്രവാസികള്‍ക്ക് നാട്ടില്‍ മടങ്ങിയെത്താം. ഇപ്പോള്‍ ആഭ്യന്തര സര്‍വീസ് അനുവദിക്കാന്‍ കഴിയില്ല എന്നത് കൊണ്ടാണ് സ്‌പൈസ് ജെറ്റിന്റെ സ്‌പെഷ്യല്‍ സര്‍വീസിന് അനുമതി കൊടുക്കാന്‍ പറ്റാതിരുന്നതെന്ന് മുരളീധരന്‍ പറഞ്ഞു.

v muralidharan statement
Advertisment