ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയില്‍ അതൃപ്തി അറിയിച്ചിരിക്കുകയാണ് കെ.മുരളീധരന് എംപി.
Advertisment
ഇഷ്ടമുള്ളത് ചെയ്തോളൂവെന്ന് മുരളീധരന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനു കത്ത് നല്കി. പുനഃസംഘടനയില്‍ കൂടിയാലോചനകള്‍ കൃത്യമായി നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
തലപ്പത്ത് ജനപ്രതിനിധികളെ കുത്തിനിറയ്ക്കാനുള്ള നീക്കം നടക്കുന്നുണ്ട്. ചിലര്‍ ഏകപക്ഷീയമായി തീരുമാനം എടുക്കുകയാണ്. മുന്‍ അധ്യക്ഷന്‍ എന്ന നിലയില്‍ ആരുടേയും പേര് നിര്‍ദേശിക്കുന്നില്ലെന്നും കെ.മുരളീധരന് കത്തില്‍ പറയുന്നു.