ഇ​ഷ്ട​മു​ള്ള​ത് ചെ​യ്തോ​ളൂ​…കെ​പി​സി​സി പു​നഃ​സം​ഘ​ട​ന​യി​ല്‍ അ​തൃ​പ്തിയുമായി കെ.​മു​ര​ളീ​ധ​ര​ന്‍ എം​പി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, August 19, 2019

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി പു​നഃ​സം​ഘ​ട​ന​യി​ല്‍ അ​തൃ​പ്തി അ​റി​യി​ച്ചിരിക്കുകയാണ് കെ.​മു​ര​ളീ​ധ​ര​ന്‍ എം​പി.

ഇ​ഷ്ട​മു​ള്ള​ത് ചെ​യ്തോ​ളൂ​വെ​ന്ന് മു​ര​ളീ​ധ​ര​ന്‍ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നു ക​ത്ത് ന​ല്‍​കി. പു​നഃ​സം​ഘ​ട​ന​യി​ല്‍ കൂ​ടി​യാ​ലോ​ച​ന​ക​ള്‍ കൃ​ത്യ​മാ​യി ന​ട​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ത​ല​പ്പ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളെ കു​ത്തി​നി​റ​യ്ക്കാ​നു​ള്ള നീ​ക്കം ന​ട​ക്കു​ന്നു​ണ്ട്. ചി​ല​ര്‍ ഏ​ക​പ​ക്ഷീ​യ​മാ​യി തീ​രു​മാ​നം എ​ടു​ക്കു​ക​യാ​ണ്. മു​ന്‍ അ​ധ്യ​ക്ഷ​ന്‍ എ​ന്ന നി​ല​യി​ല്‍ ആ​രു​ടേ​യും പേ​ര് നി​ര്‍​ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും കെ.​മു​ര​ളീ​ധ​ര​ന്‍ ക​ത്തി​ല്‍ പ​റ​യു​ന്നു.

×