New Update
തിരുവനന്തപുരം: നിയമസഭാ കൈയാങ്കളിക്കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ പ്രതികരിക്കാനില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. തന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞ കാര്യങ്ങൾ നിഷേധിക്കാനാകില്ല.
Advertisment
വിഷയം കോടതിയുടെ പരിഗണനയിലിരിക്കുന്നതാണ്. അതിനാൽ കോടതിക്ക് പുറത്ത് കൂടുതൽ വിശദീകരണത്തിന് ഇല്ല. അന്തിമ തീരുമാനം കോടതി എടുക്കട്ടെയെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ നിയമസഭാ കൈയാങ്കളിക്കേസില്‍ പ്രചരിപ്പിക്കപ്പെട്ട ദൃശ്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഉള്ളതല്ലെന്ന പുതിയ വാദവുമായി പ്രതികള്‍ രംഗത്തെത്തിയിരുന്നു. കേസിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിടുതൽ ഹർജിയിൽ സിജെഎം കോടതിയില്‍ വാദം കേൾക്കുന്നതിനിടെയായിരുന്നു പുതിയ ന്യായങ്ങളുമായി പ്രതിഭാഗമെത്തിയത്.