Advertisment

കൊവിഡ് പ്രതിരോധത്തില്‍ സുപ്രധാന നാഴികക്കല്ല് പിന്നിട്ട് ചൈന; 100 കോടിയിലധികം ഡോസ് വാക്‌സിന്‍ കുത്തിവയ്പ്പുകള്‍ നടത്തി! ലോകത്ത് ഇതുവരെ കുത്തിവച്ച 250 കോടി ഡോസുകളില്‍ 40 ശതമാനവും ചൈനയില്‍

New Update

publive-image

Advertisment

ബീജിങ്: 100 കോടിയിലധികം ഡോസ് കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ്പുകള്‍ നടത്തി ചൈന. ചൈനയില്‍ ശനിയാഴ്ച വരെ കോവിഡ് വാക്‌സിന്റെ 1,01,04,89,000 ഡോസുകളാണ് കുത്തിവച്ചതെന്ന് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ (എന്‍എച്ച്‌സി) പ്രസ്താവനയില്‍ അറിയിച്ചു.

ലോകം മുഴുവന്‍ ഇതുവരെ കുത്തിവെക്കപ്പെട്ടത് കോവിഡ് വാക്‌സിന്റെ 250 കോടി ഡോസുകളാണ്. ഇതിന്റെ 40 ശതമാനം കുത്തിവെപ്പുകളാണ് ചൈനയില്‍ മാത്രം നടത്തിയത്. പ്രാദേശികമായി രോഗവ്യാപനം ഉണ്ടായത് കണക്കിലെടുത്താണ് വാക്‌സിനേഷന്‍ വേഗത്തിലാക്കിയതെന്ന് അധികൃതര്‍ അവകാശപ്പെട്ടു.

18 വയസിന് താഴെയുള്ളവരിലും ചൈന കുത്തിവെപ്പ് തുടങ്ങിയിട്ടുണ്ട്. സിനോഫാം, സിനോവാക് വാക്‌സിനുകളാണ് ചൈന കൗമാരക്കാരില്‍ കുത്തിവെക്കുന്നത്.

Advertisment