Advertisment

ചൈനയിലെ വാക്‌സിനേഷന്‍ 100 കോടിയിലേക്ക്; പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അമ്പരപ്പിക്കുന്നത് !

New Update

publive-image

Advertisment

ബീജിങ്: പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സത്യമെങ്കില്‍, ചൈനയില്‍ വിതരണം ചെയ്ത കൊവിഡ് വാക്‌സിന്‍ ഡോസുകളുടെ എണ്ണം ഈയാഴ്ച 100 കോടിയിലെത്തും. വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ട ഈ റിപ്പോര്‍ട്ട് ലോകത്തെയാകെ അമ്പരപ്പിക്കുന്നതാണ്.

ബുധനാഴ്ച വരെ ചൈന 945 ദശലക്ഷത്തിലധികം ഡോസുകള്‍ വിതരണം ചെയ്തു. ഇത് അമേരിക്കയില്‍ വിതരണം ചെയ്തതിന്റെ മൂന്നിരട്ടിയാണ്. ആഗോള തലത്തില്‍ 250 കോടിയോളം ഡോസുകളാണ് ഇതുവരെ കുത്തിവെച്ചത്. ഇതില്‍ 40 ശതമാനവും ചൈനയിലാണ്.

ചൊവ്വാഴ്ച മാത്രം 20 ദശലക്ഷത്തിലധികം ഡോസുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ചൈനയിലെ 140 കോടിയോളം വരുന്ന ജനങ്ങള്‍ വാക്‌സിനേറ്റഡാവാന്‍ ഇനി ദിവസങ്ങള്‍ മാത്രം മതിയെന്നാണ് കണക്കുകള്‍ പറയുന്നത്. ലോകത്ത് മറ്റൊരു രാജ്യത്തിനും സാധിക്കാത്ത സമാനതകളില്ലാത്ത വേഗത്തിലാണ് ചൈനയിലെ കോവിഡ് വാക്‌സിനേഷന്‍ നടക്കുന്നതെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു.

Advertisment