New Update
/sathyam/media/post_attachments/69AArtPw6iLSQPtlMXZH.jpg)
പാലാ:ഒന്നാം ഘട്ട വാക്സിൻ എടുത്ത് സമയപരിധി കഴിഞ്ഞിട്ടും രണ്ടാം ഘട്ട വാക്സിൻ ലഭിക്കാതിരുന്ന പാലാ മരിയാ സദനിലെ അന്തേവാസികൾക്ക് ഇന്ന് രണ്ടാം ഘട്ട വാക്സിൻ നൽകിത്തുടങ്ങി.
Advertisment
പാലാ നഗരസഭാ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കര ഈ വിഷയത്തിൽ ഇടപെടുകയും ഡി.എം.ഒയുമായി ചർച്ച നടത്തുകയും ചെയ്തതിൻ്റെ അടിസ്ഥാനത്തിലാണ് മരിയസദനിലെ ഇരുനൂറ്റമ്പതോളം അശണർക്ക് ഇന്നും നാളെയുമായി രണ്ടാം ഘട്ട വാക്സിൻ വിതരണം ചെയ്യുന്നത്.
പ്രശ്നം പൊതു ജനശ്രദ്ധയിൽ കൊണ്ടുവന്ന മാധ്യമ പ്രവർത്തകർക്കും, പ്രശ്ന പരിഹാരമുണ്ടാക്കിയ പാലാ നഗരസഭാ ചെയർമാനും മരിയസദൻ ഡയറക്ടർ സന്തോഷ് ജോസഫ് നന്ദി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us