30
Tuesday May 2023
കേരളം

ലഭിച്ചത് 1.24 കോടി ഡോസ് വാക്‌സിന്‍, നല്‍കിയത് 1.27 കോടി ഡോസ് വാക്‌സിന്‍! ഒരു തുള്ളി പോലും പാഴാക്കാതെ വാക്‌സിന്‍ വിതരണവുമായി കേരളം; ഒരു കോടിയിലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കി ഒരു നാഴികക്കല്ല് കൂടി പിന്നിട്ട് സംസ്ഥാനം; വാക്‌സിന്‍ ടീമിനെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, June 23, 2021

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കോടിയിലധികം പേര്‍ക്ക് (1,00,69,673) ആദ്യ ഡോസ് വാക്സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 26,89,731 പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും നല്‍കിയിട്ടുണ്ട്. ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,27,59,404 ഡോസ് വാക്സിനാണ് നല്‍കിയതെന്നും മന്ത്രി അറിയിച്ചു.

12,33,315 പേര്‍ക്ക് ആദ്യ ഡോസ് വാക്സിന്‍ നല്‍കി എറണാകുളം ജില്ല ഒന്നാമതും 11,95,303 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിന്‍ നല്‍കി തിരുവനന്തപുരം ജില്ല രണ്ടാമതുമാണ്. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകള്‍ പത്ത് ലക്ഷത്തിലധികം ഡോസ് വാക്സിന്‍ വീതം നല്‍കിയിട്ടുണ്ട്. തുള്ളി പോലും പാഴാക്കാതെ വാക്സിന്‍ സുഗമമായി നടത്തുന്ന വാക്സിന്‍ ടീമിനെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.

സ്ത്രീകളാണ് പുരുഷന്‍മാരേക്കേള്‍ കൂടുതല്‍ വാക്സിന്‍ സ്വീകരിച്ചത്. 51,99,069 സ്ത്രീകളും 48,68,860 പുരുഷന്‍മാരും വാക്സിന്‍ സ്വീകരിച്ചു. 1,16,41,451 ഡോസ് കോവിഷീല്‍ഡ് വാക്സിനും 11,17,931 ഡോസ് കോവാക്സിനുമാണ് സ്വീകരിച്ചത്. 18നും 44നും ഇടയ്ക്ക് പ്രായമുള്ള 22,68,228 പേരും 45നും 60നും ഇടയ്ക്കുള്ള 37,94,936 പേരും 60 വയസിന് മുകളില്‍ പ്രായമുള്ള 39,93,967 പേരുമാണ് വാക്സിനെടുത്തത്.

സംസ്ഥാനത്തിന് ഇതുവരെ 1,24,01,800 ഡോസ് വാക്സിനാണ് ലഭ്യമായത്. എന്നാല്‍ ലഭ്യമായ അധിക ഡോസ് വാക്സിന്‍ പോലും ഉപയോഗപ്പെടുത്തി അതിനേക്കാള്‍ കൂടുതല്‍ പേര്‍ക്ക് വാക്സിനെടുക്കാന്‍ നമുക്ക് കഴിഞ്ഞത് നമ്മുടെ അനുഭവ സമ്പത്തായ നഴ്സുമാരാണ്. മറ്റ് ചില സംസ്ഥാനങ്ങള്‍ കിട്ടിയ വാക്സിന്‍ പോലും പാഴാക്കിയപ്പോഴാണ് നമ്മുടെ പ്രവര്‍ത്തനം ദേശീയ ശ്രദ്ധ നേടിയത്.

സംസ്ഥാനത്ത് പ്രതിദിനം രണ്ട് മുതല്‍ രണ്ടര ലക്ഷത്തോളം പേര്‍ക്ക് വാക്സിന്‍ നല്‍കുന്നതിനുള്ള ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചിരുന്നു. കുറഞ്ഞ കാലം കൊണ്ട് ആ ലക്ഷ്യം കൈവരിക്കാന്‍ സംസ്ഥാനത്തിന് സാധിച്ചു. തിങ്കളാഴ്ച 2.62 ലക്ഷം ഡോസ് വാക്സിനും ചൊവ്വാഴ്ച 2.30 ലക്ഷം ഡോസ് വാക്സിനുമാണ് നല്‍കിയത്. വാക്സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് ഇനിയും കൂടുതല്‍ പേര്‍ക്ക് വാക്സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

Related Posts

More News

കൽപറ്റ: വയനാട്ട് വീണ്ടും ഭക്ഷ്യവിഷബാധ. കൽപറ്റ കൈനാട്ടിയിലെ ഉഡുപ്പി റസ്റ്റോറന്റിൽനിന്ന് ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധയേറ്റത്. 13 പേർ കൽപറ്റ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ വൈകീട്ട് ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരത്തുനിന്ന് വിനോദയാത്രയ്‌ക്കെത്തിയ സംഘത്തിലുള്ളവര്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. സംഘത്തിൽ 39 പേരുണ്ടായിരുന്നു. വയറിളക്കവും ഛർദിയും വന്ന് ഇവര്‍ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. റസ്റ്റോറന്റിൽ ആരോഗ്യവിഭാഗം പരിശോധന നടത്തുന്നുണ്ട്. കൽപറ്റയിലെ മുസല്ല റസ്റ്റോറന്‍റിലും ഇന്നലെ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തിരുന്നു. 40ഓളം പേർക്കാണ് വിഷബാധ റിപ്പോർട്ട് […]

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യുഎസ്, ക്യൂബ യാത്രകള്‍ക്ക് കേന്ദ്രാനുമതി. ലോക കേരളസഭയുടെ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കാനായാണ് യുഎസ് സന്ദർശനം. ജൂണ്‍ 8 മുതല്‍ 18 വരെയാണ് യാത്ര. സ്പീക്കറും ധനമന്ത്രിയും അടക്കം 11 അംഗങ്ങള്‍ സംഘത്തിലുള്ളത്. നേരത്തെ മുഖ്യമന്ത്രിയുടെ യുഎഇ യാത്രയ്ക്ക് കേന്ദ്ര വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചിരുന്നു. ലോക കേരളസഭയുടെ മേഖല സമ്മേളനം അമേരിക്കയിലും സൗദി അറേബ്യയിലുമാണ് നടക്കുന്നത്. ജൂണ്‍ മാസം അമേരിക്കയിലും സെപ്റ്റംബര്‍ മാസം സൗദി അറേബ്യയിലും സമ്മേളനം നടക്കും. യുഎസില്ലെത്തുന്ന മുഖ്യമന്ത്രി ലോക കേരള സഭയുടെ […]

ഉപ്പും മുളകും’ ഏറ്റവും ജനപ്രിയവും ഏറ്റവുമധികം ആളുകൾ കണ്ടതുമായ മലയാളം ടെലിവിഷൻ പ്രോഗ്രാമാണ്. ഷോയിലെ രണ്ട് പ്രധാന അഭിനേതാക്കളായ ബിജു സോപാനവും നിഷ സാരംഗും ഇപ്പോൾ ഒരു ഫീച്ചർ ഫിലിമിനായി ഒന്നിച്ചു. നവാഗതനായ ആഷാദ് ശിവരാമനാണ് ‘ലെയ്ക്ക’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം മാർച്ച് 30ന്യ തീയറ്ററുകളിൽ പ്രദർശനത്തിന് എത്തി. ഇപ്പോൾ സിനിമയിലെ പുതിയ ഗാനം റിലീസ് ചെയ്തു. ബഹിരാകാശ ഗവേഷണ സ്ഥാപനത്തിലെ മെക്കാനിക്കായ രാജുവിനെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ബിജു സോപാനം […]

കോഴിക്കോട്: കാക്കൂര്‍ പിസി പാലം സ്വദേശിനിയായ യുവതി ആത്മഹത്യ ചെയ്ത കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റിൽ. കോഴിക്കോട്-ബാലുശേരി റൂട്ടിലോടുന്ന സ്വകാര്യ ബസിന്റെ ഡ്രൈവര്‍ നന്മണ്ട സ്വദേശി ശരത് ലാലി(31)നെയാണ് കാക്കൂര്‍ പോലീസ് അറസ്റ്റുചെയ്തത്. ബാലുശേരി ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇയാള്‍ക്കെതിരേ ആത്മഹത്യാപ്രേരണക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. കഴിഞ്ഞമാസം 24നായിരുന്നു യുവതിയുടെ മരണം. ശരത്‌ലാല്‍ ഡ്രൈവറായ ബസില്‍ യുവതി സ്ഥിരമായി യാത്രചെയ്തിരുന്നു. ഈ പരിചയം മുതലെടുത്ത് പ്രതി യുവതിയുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നു. കടമായി നല്‍കിയ പണം […]

വരാനിരിക്കുന്ന മലയാളം ചിത്രം ജാനകി ജാനെ  കഴിഞ്ഞ ദിവസം റിലീസ് ആയി . മികച്ച പ്രതികരണം നേടിയ ചിത്രത്തിലെ പുതിയ  വീഡിയോ ഗാനം റിലീസ് ചെയ്തു. അനീഷ് ഉപാസന രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ നവ്യാ നായരും സൈജു കുറുപ്പും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സ്കൂബ് ഫിലിംസിന്റെ ബാനറിൽ സഹോദരിമാരായ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവർ ചേർന്നാണ് ജാനകി ജാനെ നിർമ്മിച്ചിരിക്കുന്നത്. പാർവതി തിരുവോത്ത് അഭിനയിച്ച ഉയരെ എന്ന ചിത്രത്തിന് ശേഷം ബാനറിന്റെ രണ്ടാമത്തെ നിർമ്മാണമാണ് […]

വിജേഷ് പി വിജയൻ സംവിധാനം ചെയ്ത ഒരു ഡ്രാമ ചിത്രമാണ് വിത്തിൻ സെക്കന്‍റ്സ്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഇന്ദ്രൻസാണ്. സുധീർ കരമന, അലൻസിയാർ, സെബിൻ സാബു, ബാജിയോ ജോർജ്, സാന്റിനോ മോഹൻ, മാസ്റ്റർ അർജുൻ സംഗീത് സരയു മോഹൻ, അനു നായർ, വർഷ ഗീക്ക്വാദ്, സീമ ജി നായർ എന്നിവരും ചിത്രത്തിലുണ്ട്. ചിത്രം ജൂൺ 2ന് പ്രദർശനത്തിന് എത്തും. ബോൾ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഡോ. സംഗീത് ധർമ്മരാജൻ നിർമ്മിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാജേഷ് രാമനാണ്. […]

രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ ന്നാ  താൻ കേസ് കോട് സ്പിൻ-ഓഫ് ലോഞ്ച് ചെയ്തു. സുരേഷിന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ എന്ന് പേരിട്ടിരിക്കുന്നത് ചിത്രം ഇന്നലെയാണ് ആരംഭിച്ചത്. സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തന്റെ അവസാന റിലീസായ ന്നാ താൻ കേസ് കോഡുവിലെ  സുരേഷിനെയും സുമലതയെയും കുറിച്ചുള്ള ഒരു സ്പിൻ-ഓഫ്  ആണ് ഈ ചിത്രം. സുരേഷിന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ   എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിലാണ്   സുരേശനെയും സുമലതയെയും അവതരിപ്പിച്ച രാജേഷ് മാധവനും ചിത്രയും വീണ്ടും അഭിനയിക്കുന്നത്. തിങ്കളാഴ്ച […]

ഡല്‍ഹി: ഡല്‍ഹിയിലെ രോഹിണിയില്‍ പതിനാറുകാരിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ സംഭവം രാജ്യത്തെയാകെ നടുക്കിയിരിക്കുകയാണ്. സാഹിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കത്തികൊണ്ട് 21 തവണ കുത്തുകയും ഭാരമേറിയ കല്ല് പല തവണ ശരീരത്തിലേക്ക് ഇടുകയും ചെയ്താണ് കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന് നിമിഷങ്ങൾക്കകം സാഹിൽ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയുമായിരുന്നുവെന്നാണ് ഏറ്റവും പുതിയ വിവരം. തുടർന്ന് ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലേക്ക് ബസിൽ കയറി.ഏതാനും മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ ഡൽഹി പൊലീസിന് ഇയാളെ കണ്ടെത്താനും പിതാവിനെ ബുലന്ദ്ഷെറിലേക്ക് കൊണ്ടുപോയി പ്രതിയെ […]

പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പില്‍ ഇനി സ്റ്റാറ്റസ് ആയി ഇടുന്ന ഫോട്ടോകളും വീഡിയോകളും സൂക്ഷിച്ച് വെയ്ക്കാം. സ്റ്റാറ്റസ് ആയി ഇടുന്ന ഫോട്ടോകളും വീഡിയോകളും സൂക്ഷിച്ച് വെയ്ക്കാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. സ്റ്റാറ്റസ് ആര്‍ക്കൈവ് എന്ന പേരില്‍ ഫീച്ചര്‍ അവതരിപ്പിക്കാനാണ് പദ്ധതി. നിലവില്‍ സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സുകള്‍ 24 മണിക്കൂര്‍ കഴിഞ്ഞാല്‍ സ്വമേധയാ അപ്രത്യക്ഷമാകും. പകരം ഭാവിയിലേക്ക് ഉപയോഗിക്കാന്‍ കഴിയുന്നവിധം സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സ് ആയി ഇടുന്ന വീഡിയോകളും ഫോട്ടോകളും സൂക്ഷിച്ച് വെയ്ക്കാന്‍ […]

error: Content is protected !!